Latest News

മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

ദുബൈ: ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തത്തിൽ ഉദുമ മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ പ്രസിഡന്റ് കെഇഎ ബക്കർ, ജനറൽ സെക്രട്ടറി എബി ഷാഫി, ട്രഷറർ ഹമീദ് മാങ്ങാട് എന്നിവർക്ക് സ്വീകരണവും , യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് സമ്മേളന പ്രചരണ കാമ്പയിനും ദേര മലബാർ റെസ്റ്റോറന്റിൽ നടന്നു.[www.malabarflash.com]
കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് സിഎ ബഷീർ പള്ളിക്കരയുടെ അധ്യക്ഷതയിൽ ദുബൈ കെഎംസിസി കാസറഗോഡ് ജില്ല പ്രസിഡന്റ് ഹംസ തൊട്ടി പരിപാടി ഉൽഘാടനം ചെയ്തു.

ജമ്മു കശ്‍മീരിൽ ഫാസിഷ്റ്റ് ഭീകരവാദികളുടെ കാമവെറിക്ക് ഇരയായി അതിക്രൂരമായി 8 വയസ്സ്കാരി ആസിഫയുടെ കൊലപാതകത്തിൽ യോഗം നടുക്കം രേഖപ്പെടുത്തുകയും പ്രതിഷേധിക്കുകയുകയും ചെയ്തു.യോഗത്തിൽ ജനറൽ സെക്രട്ടറി ഹക്കീർ ചെരുമ്പ സ്വാഗതം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറർ മുനീർ പി ചെർക്കള , ജില്ലാ വൈ:പ്രസി ഹനീഫ് ടിആർ, സെക്രട്ടറി ഇസ്മായിൽ നാലാംവാതുക്കൽ, മണ്ഡലം പ്രസിഡന്റ് മുനീർ ബന്താട്, ജനറൽ സെക്രട്ടറി റഫീഖ് മാങ്ങാട്,
ഭാരവാഹികളായ ഫവാസ് പൂച്ചക്കാട്, താജുദീൻ കോട്ടിക്കുളം, ഹാഷിം മഠത്തിൽ, നൗഫൽ മങ്ങാടൻ, അബുദാബി കമ്മിറ്റി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ഷമീം ബേക്കൽ, ഷബീർ കീഴൂർ, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഹാഷിം വെസ്റ്റ്, ശംസീർ അടൂർ,ഖാലിദ് മല്ലം, ജമാൽ,റാഫി ചെരുമ്പ, മുഹമ്മദ് കുഞ്ഞി പള്ളിക്കര , ഷാഫി മഠം ,മുഹമ്മദ് കുഞ്ഞി ബേക്കൽ സംസാരിച്ചു

ഹസീബ് മഠം നന്ദി പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.