ബംഗളൂരു: ദുരൂഹസാഹചര്യത്തില്‍ ബംഗളൂരുവിൽ കൊല്ലപ്പെട്ട ടാക്സി ഡ്രൈവർ റിന്‍സണിന്‍റെ (23) ഘാതകർ പോലീസിന്‍റെ പിടിയിലായി. ആസാം സ്വദേശികളായ ദീപക്, അരൂപ് ശങ്കർ, ഒഡീഷ സ്വദേശിയായ ഭരത് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് റിൻസണിന്‍റെ കാർ കണ്ടെത്തി. മൂവരെയും കെജി ഹള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണ്.[www.malabarflash.com]
തൃശൂർ അയ്യന്തോൾ സ്വദേശിയും ആര്‍.ടി നഗര്‍ കാവല്‍ബൈരസാന്ദ്രയില്‍ താമസക്കാരനുമായ റിൻസണെ മാര്‍ച്ച് 18ന് രാത്രി 12.30ന് യെലഹങ്കയില്‍ നിന്നാണ് കാണാതായത്. പിറ്റേന്ന് കർണാടക- തമിഴ്നാട് അതിർത്തിയായ ഹൊസൂരില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ബീദരപ്പള്ളി ഗവൺമെന്‍റ് സ്‌കൂളിനു സമീപത്തെ ഓവുചാലില്‍ റിൻസണിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച റിൻസണിന്‍റെ മൃതദേഹം എട്ടാംദിവസമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ആസാമില്‍ നിന്ന് തൊഴിലാളികളെ ബംഗളൂരുവിലെ തൊഴിലിടങ്ങളിലേക്ക് എത്തിക്കുന്നവരാണ് പ്രതികളെന്നാണ് അറിയുന്നത്. റിന്‍സണിന്‍റെ കാർ മോഷ്ടിക്കുന്നതിനായാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പ്രതികള്‍ റിന്‍സണിന്‍റെ മൊബൈലില്‍ സിം കാര്‍ഡ് മാറ്റി പുതിയ സിം ഇട്ടതോടെയാണ് പ്രതികളെ കണ്ടെത്തുവാന്‍ പോലീസിനു കഴിഞ്ഞത്. കെജിഹള്ളി പോലീസാണ് കേസന്വേഷണം നടത്തുന്നത്. തമിഴ്നാട് പോലീസ് തുടങ്ങിവച്ച അന്വേഷണം പിന്നീട് കർണാടക പോലീസ് ഏറ്റെടുക്കുകയായിരുന്നു.
No comments:
Post a Comment