Latest News

യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആലുവ: തുരുത്തിനു സമീപം റെയിൽപാളത്തിൽ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏത്താപ്പിള്ളി വീട്ടിൽ കുഞ്ഞന്റെയും ബേബിയുടെയും മകൻ രാഗേഷ് (32), ശ്രീമൂലനഗരം എടനാട് അമ്പാട്ടുതറ വീട്ടിൽ ദിവ്യന്റെ ഭാര്യ ശ്രീകല (28) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

വീടിനടുത്തുള്ള പൈപ്പ് കമ്പനിയിൽ പ്ലംബറായ രാഗേഷ് അവിവാഹിതനാണ്. രണ്ടു കുട്ടികളുടെ അമ്മയാണ് ശ്രീകല. വെള്ളിയാഴ്ച ഉച്ചയ്‌ക്കു ശ്രീകല കമ്പനിയിൽച്ചെന്നു രാഗേഷിനെ വിളിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
രാഗേഷിന്റെ വീടിനടുത്താണ് ശ്രീകലയുടെ ഭർതൃവീട്. ഇവർ പ്രണയത്തിലായിരുന്നുവെന്നു പോലീസ് പറയുന്നു.

 ശനിയാഴ്ച രാവിലെ ആറിനാണു മൃതദേഹങ്ങൾ കണ്ടത്. തലഭാഗം ചിതറിപ്പോയിരുന്നു. ബൈക്കിൽ തുരുത്തിൽ എത്തിയ ഇവർ ട്രെയിൻ വന്നപ്പോൾ പാളത്തിലേക്കു ചാടുകയായിരുന്നുവെന്നാണു പോലീസിന്റെ നിഗമനം.

രാഗേഷിന്റെ സംസ്കാരം നടത്തി. ശ്രീകലയുടെ മൃതദേഹം സ്വദേശമായ നെടുവന്നൂരിലേക്കു കൊണ്ടുപോയി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.