Latest News

കാണാതായ പതിനെട്ടുകാരിയെ കോടതിയില്‍ ഹാജരാക്കി; പിന്നീട് കാമുകനൊപ്പം പോയി

കാഞ്ഞങ്ങാട്: കാണാതായ പതിനെട്ടുകാരിയെ പൊലീസ് കാമുകനൊപ്പം കണ്ടെത്തി. കാലിച്ചാനടുക്കത്തെ പരേതനായ നാസറിന്റെ മകള്‍ അസ്മീന(18)യെയാണ് വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ടെ ഒരു ക്വാട്ടേഴ്‌സില്‍ കാമുകനായ മാവുങ്കാല്‍ സ്വദേശി വിമലിനൊപ്പം പോലീസ് കണ്ടെത്തിയത്.[www.malabarflash.com]

കോളേജ് വിദ്യാര്‍ത്ഥിനിയായ അസ്മീനയെ കഴിഞ്ഞദിവസമാണ് കാണാതായത്. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഇരുവരും കാഞ്ഞങ്ങാട്ടെ ക്വാട്ടേഴ്‌സിലുണ്ടെന്ന സൂചന ലഭിക്കുകയായിരുന്നു. 

അസ്മീനയെ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി. വിമലിനൊപ്പം താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും തങ്ങള്‍ വിവാഹിതരായെന്നും അസ്മീന കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.