Latest News

പാമ്പുകടിയേറ്റ വീട്ടമ്മയെ ചാണകക്കൂനയിൽ അടക്കം ചെയ്തു: മുപ്പത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം

ലക്‌നൗ: പാമ്പുകടിയേറ്റതിനെത്തുടർന്ന് വീട്ടുകാർ ചാണകക്കൂനയിൽ അടക്കം ചെയ്ത മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ബാലന്ദശറിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം.[www.malabarflash.com] 
ദേവേന്ദ്രിയെന്ന മുപ്പത്തഞ്ചുകാരി വീട്ടമ്മയാണ് യഥാസമയം ചികിത്സ കിട്ടാതെ ചാണകക്കൂനക്കടിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത്.

കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ദേവേന്ദ്രിയെ പാമ്പ് കടിക്കുകയായിരുന്നു . തുടർന്ന് സ്വയം നടന്നു വീട്ടിലെത്തിയ ഇവർ ഭർത്താവിനോട് പാമ്പ് കടിയേറ്റെന്ന വിവരം പറഞ്ഞു.
തുടർന്ന് മന്ത്രവാദിയുടെ നിർദ്ദേശാനുസരണം ദേവേന്ദ്രിയെ ഭർത്താവും വീട്ടുകാരും ചേർന്ന് ചാണകക്കൂനയിൽ അടക്കം ചെയ്തു .
ഇത് ചെറിയ സംഭവമാണെന്നും ഇതിനു മുൻപ് ഇത്തരം വിഷചികിത്സ താൻ നടത്തിയിട്ടുണ്ടെന്നും മന്ത്രവാദി ദേവേന്ദ്രിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു.
തുടർന്ന് ഇയാൾ ദേവേന്ദ്രിയെ അടക്കം ചെയ്ത ചാണകക്കൂനയിൽ മന്ത്രവാദ ചികിത്സ നടത്തി . ശേഷം വീട്ടമ്മയെ പുറത്തെടുക്കാൻ പറഞ്ഞതനുസരിച്ച് പുറത്തെടുത്തപ്പോളാണ് ഇവർ മരിച്ച വിവരം വീട്ടുകാർ അറിയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.