കാഞ്ഞങ്ങാട്: കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. മുന്നാട് പീപ്പിള്‍സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിനി അമ്പിളി (21)യെയാണ് കഴിഞ്ഞ ദിവസം കാണാതായത്.[www.malabarflash.com]
പാണത്തൂര്‍ നെല്ലിക്കുന്നിലെ പ്രേമലതയുടെ മകളാണ് അമ്പിളി. പ്രേമലതയുടെ സഹോദരി രാവണീശ്വരത്തെ പുഷ്പലതയുടെ വീട്ടിലാണ് അമ്പിളി താമസിച്ച് പഠിക്കുന്നത്. കഴിഞ്ഞദിവസം പരീക്ഷ ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പുഷ്പലത നെല്ലിക്കുന്നിലെ വീട്ടില്‍ അന്വേഷിച്ചുവെങ്കിലും അവിടെ എത്തിയില്ലെന്നാണറിഞ്ഞത്. തുടര്‍ന്ന് ബന്ധുവീട്ടിലും അയല്‍വീട്ടിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
പരീക്ഷ കഴിഞ്ഞ് മൂന്ന് മണിക്ക് കോളേജില്‍ നിന്നും ഇറങ്ങിയതായി സഹപാഠികള്‍ പറയുന്നു. അമ്പളി കോളേജില്‍ പോകുമ്പോള്‍ മൊബൈല്‍ഫോണ്‍ കൊണ്ടുപോയില്ലെന്നും പറയുന്നുണ്ട്. സംഭവത്തില്‍ പ്രേമലതയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേ സമയം പനത്തടിയിലെ ഓട്ടോ ഡ്രൈവര്‍ ജോബിയുമായി അമ്പിളി പ്രണയത്തിലായിരുന്നുവെന്നും സംശയിക്കുന്നതായി പരാതിയില്‍ പറയുന്നുണ്ട്.
No comments:
Post a Comment