Latest News

ആറ് മാസത്തെ കര്‍മ പദ്ധതി പഠന വിധേയമാക്കും: എസ് വൈ എസ് സോണ്‍തല ജാഗ്രതാ സംഗമങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: സംഘടനയുടെ ആറ് മാസത്തെ കര്‍മ പദ്ധതി പഠന വിധേയമാക്കുന്നതിന് സംസ്ഥാനത്തെ 132 സോണ്‍ കേന്ദ്രങ്ങളില്‍ എസ് വൈ എസ് നടത്തുന്ന ജാഗ്രതാ സംഗമങ്ങള്‍ക്ക് കാസര്‍കോട് ജില്ലയിലെ ബദിയടുക്ക സോണില്‍ ആവേശകരമായ തുടക്കം.[www.malabarflash.com] 

യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുന്ന ജാഗ്രാത സംഗമങ്ങളില്‍ പദ്ധതി പഠനത്തൊടൊപ്പം ലഹരി വിരുദ്ധ ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കവും നടക്കും.

ബദിയടുക്ക പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തി.

എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ എം പി അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, സോണ്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, അബ്ദുല്ലക്കുഞ്ഞി കന്യാന, സീതിക്കുഞ്ഞി മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൃശൂരില്‍ സമാപിച്ച എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ രൂപം നല്‍കിയ പുതിയ നയസമീപന രേഖയും ഒര്‍ഗനൈസിംഗ്, അഡ്്മിനിസ്‌ടേഷന്‍, സാന്ത്വനം, ദഅ്‌വാ എന്നീ നാല് വകുപ്പുകളിലായി നടപ്പിലാക്കുന്ന ആഗസ്റ്റ് വരെയുള്ള കര്‍മ പദ്ധതികളുമാണ് സോണ്‍തല സംഗമങ്ങളില്‍ പഠന വിധേയമാക്കുന്നത്. 

സര്‍വ്വതല സ്പര്‍ശിയായ ദഅ്‌വ ലക്ഷ്യം വെച്ച് തുടങ്ങിയ കാഫിലയുടെയും കുടുംബ ശാക്തീകരണ ഭാഗമായി അല്‍ ഉസ്‌റയും സജീവമാക്കും. പ്രവര്‍ത്തക സമിതിയംഗങ്ങളെ പ്രവര്‍ത്തന മികവിന്റെയടിസ്ഥാനത്തില്‍ ഗ്രേഡിംഗിനു വിധേയമാക്കുന്ന സമീപന രേഖ സംഗമത്തില്‍ ജില്ലാ പ്രതിനിധികള്‍ അവതരിപ്പിക്കും.

സര്‍ക്കിള്‍ ശാക്തീകരണ ഭാഗമായി മെന്റേഴ്‌സ് വര്‍ക്ക് ഷോപ്പും സര്‍ക്കിള്‍ പാഠശാലയും സംഘടിപ്പിക്കും.

സോണ്‍ ജാഗ്രതാ സംഗമങ്ങളില്‍ വിഷയമതരിപ്പിക്കുന്ന സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. എല്ലാ ജില്ലകളിലും പ്രവര്‍ത്തക സമിതി ചേര്‍ന്ന് ജാഗ്രാത സംഗമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ഈ മാസം 10 ന് പൂര്‍ത്തിയാകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.