തൃശൂര്‍: കാര്‍ യാത്രക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് സാരമായി പൊള്ളലേറ്റു. പൊന്നാനി പട്ടത്തൂര്‍ പരേതനായ ലക്ഷ്മണന്‍ മാസ്റ്ററുടെ മകന്‍ ഹരിലാലിനാണ് പൊള്ളലേറ്റത്. കൈക്കും കണ്‍തടത്തിലും പൊള്ളലേറ്റ ഹരിലാലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി.[www.malabarflash.com]
ശനിയാഴ്ച രാവിലെ പെരുമ്പിലാവില്‍ വെച്ചാണ് സംഭവം. കാറില്‍ ഗിയറിന്റെ സമീപമാണ് ഫോണ്‍ വെച്ചിരുന്നത്. ഫോണില്‍ നിന്ന് പുകവരികയും വലിയ ശബ്ദത്തോടെ കത്തി പൊട്ടിത്തെറിക്കുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ പെരുമ്പിലാവില്‍ വെച്ചാണ് സംഭവം. കാറില്‍ ഗിയറിന്റെ സമീപമാണ് ഫോണ്‍ വെച്ചിരുന്നത്. ഫോണില്‍ നിന്ന് പുകവരികയും വലിയ ശബ്ദത്തോടെ കത്തി പൊട്ടിത്തെറിക്കുകയുമായിരുന്നു.
മൊബൈലില്‍ നിന്ന് തീപടര്‍ന്ന് ഹരിലാല്‍ ഇരുന്ന സീറ്റിന്റെ അരികും കത്തി. മനസ്സാന്നിധ്യം കൈവിടാതെ ഹരിലാല്‍ ഫോണെടുത്ത് പുറത്തേക്കെറിഞ്ഞതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഉടന്‍തന്നെ കാര്‍ നിര്‍ത്തി സീറ്റിലെ തീ കെടുത്തുകയായിരുന്നു.
തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായ ഹരിലാല്‍ പൊന്നാനിയില്‍ നിന്ന് തൃശൂരിലേക്ക് ജോലിക്ക് വരികയായിരുന്നു. കാറില്‍ ഭാര്യയുമുണ്ടായിരുന്നു.
No comments:
Post a Comment