ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. ജിതേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയും ജിതേന്ദ്രയും അയൽവാസികളാണ്.[www.malabarflash.com]
മതചടങ്ങിൽ പങ്കെടുക്കാൻ പെൺകുട്ടിയുമായിപോയ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു.
പീഡനം പുറത്തുപറയരുതെന്ന് ജിതേന്ദ്ര പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ കുട്ടി വിവരം മാതാപിതാക്കളോടു പറഞ്ഞു. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ജിതേന്ദ്രയെ പിടികൂടുകയും കൈകാര്യം ചെയ്യുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments:
Post a Comment