Latest News

മുമ്പേ നടന്നവരുടെ ഓര്‍മ പുതുക്കി മഖാമുകളില്‍ കൂട്ട സിയാറത്തുകള്‍, മുഹിമ്മാത്ത് ഉറൂസ് അനുബന്ധ പരിപാടികള്‍ക്ക് തുടക്കം

കാസര്‍കോട്: മുഹിമ്മാത്തിന്റെ ഇന്നലകളെ ധന്യമാക്കി മുമ്പേ നടന്നുനീങ്ങിയ പണ്ഡിത മഹത്തുക്കളുടെയും പ്രസ്ഥാന നായകരുടെയും മഖ്ബറകളില്‍ ആയിരങ്ങളുടെ കൂട്ട സിയാറത്തോടെ മുഹിമ്മാത്തില്‍ ഉറൂസ് അനുബന്ധ പരിപാടികള്‍ക്ക് ആവേശകരമായ തുടക്കം.[www.malabarflash.com]

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പന്ത്രണ്ടാമത് ഉറൂസ് മുബാറക്കിനും മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിനും ഒരാഴ്ച മാത്രം അവശേഷിക്കെ വിവിധ മഖ്ബറകളില്‍ നടന്ന സിയാറത്ത് ആത്മീയ അനുഭൂതി പകര്‍ന്നു.
സമസ്തയുടെ മുന്‍കാല പ്രസിഡന്റും മുഹിമ്മാത്തിന്റെ തുടക്കം മുതലുള്ള രക്ഷാധികാരിയുമായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ എട്ടിക്കുളം മഖാമില്‍ നടന്ന സിയാറത്തിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂര്‍, മുസ്തഫ പാലക്കോട്, വാരിസ് അമാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
സഅദിയ്യയില്‍ നൂറുല്‍ ഉലമ മഖ്ബറയില്‍ നടന്ന സിയാറത്തില്‍ നൂറുകണക്കിനു മുഅതല്ലിമുകളും പ്രവര്‍ത്തകരും സംബന്ധിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി. കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ കെ ഹുസൈന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഗഫാര്‍ സഅദി, ഉമര്‍ സഖാഫി കര്‍ണൂര്‍ സംബന്ധിച്ചു.
മഞ്ചേശ്വരം മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ മഖാം സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് ശഹീര്‍ അല്‍ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കി. ചിപ്പാര്‍ അബ്ദുര്‍റഹീം സഖാഫി, ഹസന്‍കുഞ്ഞി മള്ഹര്‍ സംബന്ധിച്ചു.
ആലംപാടി ഉസ്താദ് മഖാം സിയാറത്തിന് യു പി എസ് തങ്ങള്‍ മിനിഎസ്റ്റേറ്റ് നേതൃത്വം നല്‍കി. അബ്ദുല്ല സഖാഫി, അബ്ദുര്‍റഹ്മാന്‍ ഹാജി, ഖാദര്‍ ഹാജി, മഹമൂദ് ഹാജി, നാഷണല്‍ അബ്ദുല്ല സംബന്ധിച്ചു.
ചെമ്പിരിക്ക എന്‍ എം ഉസ്താദ് മഖാം സിയാറത്തിന് സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി നേതൃത്വം നല്‍കി. സുലൈമാന്‍ കരിവെള്ളൂര്‍, അശ്‌റഫ് കരിപ്പൊടി, ജമാല്‍ സഖാഫി സംബന്ധിച്ചു.
മുഹിമ്മാത്തില്‍ നടന്ന ഇസ്സുദ്ദീന്‍ സഖാഫി, പയോട്ട തങ്ങള്‍, സിയാറത്തിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ നേതൃത്വം നല്‍കി. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ബാസ് സഖാഫി സംബന്ധിച്ചു.
കാസര്‍കോട് മാലിക്ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി നേതൃത്വം നല്‍കി. ഇച്ചിലങ്കോട് മഖാം സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് നേതൃത്വം നല്‍കി. മൂസ സഖാഫി കളത്തൂര്‍, ഹസന്‍, സത്താര്‍ മദനി സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.