മുളേളരിയ: സ്‌കൂട്ടറില്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പ് ഉടമയായ യുവതി മരിച്ചു. മുള്ളേരിയ അടുക്കം റോഡില്‍ ശനിയാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം നടന്നത്. അടുക്കയിലെ സുരേഷിന്റെ ഭാര്യ ബിന്ദു (44) ആണ് മരിച്ചത്.[www.malabarflash.com]
രാവിലെ മുള്ളേരിയ ടൗണിലെ ടൈലറിംഗ് ഷോപ്പിലേക്ക് സ്വന്തം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അമിത വേഗതയില്‍ വന്ന മണല്‍ കയറ്റിയ ടോറസ് ലോറിയിടിച്ചത്. സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ടയര്‍ കയറി ഇറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
ആദൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
No comments:
Post a Comment