അഹമ്മദ്: 2016ല്‍ ഗുജറാത്തിലെ ഉന തെഹ്സിലില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ദലിത് കുടുംബത്തിലെ നാലംഗങ്ങളടക്കം 450 ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചു. മോട്ട സമാധിയാല ഗ്രാമത്തിലായിരുന്നു ചടങ്ങ്.[www.malabarflash.com]
ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ഉനയില്‍ ഗോരക്ഷാ അക്രമികളുടെ പീഡനത്തിനിരയായ ബാലുഭായി സര്‍വയ്യ, അദ്ദേഹത്തിന്റെ മക്കളായ രമേശ്, വഷ്‌റം, ബാലുഭായിയുടെ ഭാര്യ കന്‍വര്‍ സര്‍വയ്യ എന്നിവര്‍ കഴിഞ്ഞ ദിവസം ബുദ്ധമതം സ്വീകരിച്ചവരില്‍പ്പെടുന്നു.
ബുദ്ധപൂര്‍ണിമ (ബുദ്ധന്റെ ജന്മദിനം)യുടെ തലേദിവസമാണ് ഇവര്‍ ബുദ്ധമതം സ്വീകരിച്ചത്. 2016ല്‍ ഇവരൊപ്പം മര്‍ദ്ദനം ഏറ്റുവാങ്ങിയ ദേവ്ജിഭായി ബാബറിയയ് ക് അനാരോഗ്യം മൂലം ചടങ്ങിനെത്താനായില്ല.
2016ല്‍ ഏഴു ദലിതുകളെയാണ് ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഹിന്ദുക്കള്‍ വിവേചനം കാണിക്കുന്നതിനാലാണ് തങ്ങള്‍ മതംമാറിയതെന്ന് രമേശ് സര്‍വയ്യ പറഞ്ഞു.
No comments:
Post a Comment