പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര റൈഡ് ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാർഥികൾ നടത്തുന്നതു സമൂഹത്തിനായുള്ള ഏറ്റവും വലിയ കാരുണ്യയാത്രയാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഭിന്നശേഷി സഹോദരങ്ങൾക്കായി ജനമനസുകൾ ഉണരട്ടെയെന്നും അവർ ആശംസിച്ചു.
സ്പെഷൽ ഒളിന്പിക്സ് ഭാരതിന്റെയും അസോസിയേഷൻ ഓഫ് ഇന്റലക്ച്വലി ഡിസേബിൾഡിന്റെയും(എയ്ഡ്) സഹകരണത്തോടെ മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമിയിലെ വിദ്യാർഥി കൂട്ടായ്മയായ ’എക്സോസിയ’യുടെ ആഭിമുഖ്യത്തിലാണ് യാത്ര നടത്തുന്നത്.
സാമൂഹ്യസേവനം ലക്ഷ്യമിട്ടു വ്യത്യസ്തതയാർന്ന പരിപാടികളാണ് റൈഡിലുടനീളം സംഘടിപ്പിക്കുന്നത്. 19 സ്വീകരണ കേന്ദ്രങ്ങളടങ്ങിയ യാത്രയിലുടനീളം ഭിന്നശേഷി സഹോദരങ്ങളുടെ ശാക്തീകരണവും സംരക്ഷണ പ്രാധാന്യവും വിളിച്ചോതുന്ന വിവിധ പ്രചാരണ പരിപാടികളുമുണ്ടാകും.
ജന്മവൈകല്യങ്ങൾ മറികടന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പരിപാടിയുടെ ഭാഗമായി ആദരിക്കും. കൂടാതെ വിഷയവുമായി ബന്ധപ്പെട്ടു രാജ്യത്തുടനീളമുള്ള ഭിന്നശേഷി വിദ്യാലയങ്ങളെ ഉൾപ്പെടുത്തി നൂറിൽപ്പരം അധ്യാപകരുടെ സഹായത്തോടെ ഭിന്നശേഷി സഹോദരങ്ങളുടെ വിവരശേഖരണവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണു വിദ്യാർഥികൾ മുൻകൈയെടുത്ത് ഇത്തരത്തിലൊരു വ്യത്യസ്തതയാർന്ന പരിപാടി നടത്തുന്നത്.

ഭിന്നശേഷി സഹോദരങ്ങളുടെയും അവരുടെ സംരക്ഷണ കൂട്ടായ്മകളുടെയും പ്രശ്നങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കാൻ വ്യത്യസ്തമായൊരു ആശയമെന്ന നിലയ്ക്കാണ് സൈക്കിൾ റൈഡ് നടത്താൻ തീരുമാനിച്ചതെന്നു വിദ്യാർഥികൾ പറഞ്ഞു.
നിരവധി സാമൂഹ്യസേവന സന്നദ്ധ സംഘടനകൾ ഇതിനോടകം റൈഡിനു പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരള ഏരിയ ഡയറക്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ, അസോസിയേഷൻ ഓഫ് ഇന്റലക്ച്വലി ഡിസേബിൾഡ്(എയ്ഡ്) ചെയർമാൻ ഫാ.റോയി വടക്കേൽ, എക്സോസിയ കണ്വീനർ ദേവജിത്ത് എന്നിവരാണ് പരിപാടിക്കു നേതൃത്വം നൽകുന്നത്.
ഞായറാഴ്ചത്തെ റൈഡ് തലശേരിയിൽ സമാപിച്ചു. തിങ്കളാഴ്ച വയനാട്ടിലേക്കാണ് വിദ്യാർഥികൾ റൈഡ് നടത്തുക. സംസ്ഥാനത്തുടനീളം 850 കിലോമീറ്റർ പിന്നിടുന്ന സൈക്കിൾ റൈഡ് മേയ് ആറിനു തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു സമാപിക്കും.
No comments:
Post a Comment