നീലേശ്വരം: അമിതവേഗതയില്‍ വന്ന മണല്‍ലോറി കയറി ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. കോട്ടപ്പുറം ആനച്ചാലിലെ പുതിയാളത്ത് സുബൈര്‍-ഫര്‍സാന ദമ്പതികളുടെ മകന്‍ ഷാസിന്‍(മൂന്ന്) ആണ് മരണപ്പെട്ടത്.[www.malabarflash.com]
ഇത് തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍, ആര്‍ഡിഒ, നഗരസഭ ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേരുകയും അപകടം തടയാന്‍ നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ആഴ്ചകള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ കോട്ടപ്പുറം റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞത്.
ഇതേ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം കോട്ടപ്പുറത്ത് റോഡ് ഉപരോധിച്ചു.
തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്.
പൂഴിയുമായി അമിതവേഗതയില്‍ വന്ന ലോറി കുട്ടിയുടെ കാലില്‍ കയറുകയായിരുന്നു. കാലിലും തലക്കും പരിക്കേറ്റ ഷാസിനെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. മംഗലാപുരം ആശുപത്രിയിലെത്തുന്നതിന് മുന്നേ മരണപ്പെടുകയായിരുന്നു.
കോട്ടപ്പുറം ഭാഗത്ത് നിന്ന് വന്ന കെഎല്‍ 18 സി 332 നമ്പര്‍ ലോറിയാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
കുടുംബത്തോടൊപ്പം കുവൈത്തിലായിരുന്ന കുട്ടി ഉമ്മയുടെ രണ്ടാമത്തെ പ്രസവത്തിനായി രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
അച്ചാംതുരുത്തി - കോട്ടപ്പുറം റോഡ് ഉദ്ഘാടനം ചെയ്തതിന് ശേഷം ഇതിലൂടെ വാഹനങ്ങള്‍ അമിതവേഗതയില്‍ വരുന്നത് പലപ്പോഴും അപകടമുണ്ടാക്കാറുണ്ട്.
അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോട്ടപ്പുറം റോഡില്‍ ഗതാഗതം തടയുന്നു. |
ഇത് തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍, ആര്‍ഡിഒ, നഗരസഭ ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേരുകയും അപകടം തടയാന്‍ നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ആഴ്ചകള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ കോട്ടപ്പുറം റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞത്.
No comments:
Post a Comment