Latest News

വൃദ്ധസദനത്തിലെ അന്തേവാസികളുടെ മനസ്സില്‍ 'വേനല്‍ മഴ'യായി സഖി ഉദയമംഗലത്തിന്റെ കുരുന്നുകള്‍

ഉദുമ: 'സഖി' ഉദയമംഗലത്തിന്റെ പന്ത്രണ്ടംഗ സംഘം പരവനടുക്കം വൃദ്ധസദനം സന്ദര്‍ശിച്ചു. വൃദ്ധസദനത്തിലെ അന്തേവാസികളുടെ മനസ്സില്‍ 'വേനല്‍ മഴ'യായി പെയ്തിറങ്ങിയ പരിപാടി സുപ്രണ്ട് ആസിയാമ്മ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. [www.malabarflash.com]

അപ്പൂപ്പന്‍മാര്‍ക്കും അമ്മൂമ്മമാര്‍ക്കുമായി നൃത്തവും പാട്ടും ഇത്തിരി മധുരവും കൊച്ചുവര്‍ത്തമാനവുമായി എത്തിയ കുഞ്ഞുമക്കളെ അവര്‍ തങ്ങളുടെ പാട്ടും കഥകളുമായി എതിരേറ്റു.

തങ്ങളുടെ അനുഭവങ്ങളിലൂടെ അവരാര്‍ജിച്ച അറിവും ചിന്തകളും അഭിപ്രായങ്ങളും അവര്‍ കൂട്ടികളുമായി പങ്കിട്ടു. തങ്ങളുടെ മാതാപിതാക്കളെ സ്‌നേഹവും പരിചരണവും നല്‍കി സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്ത് അവരുമായി കുറച്ച് സമയം ചിലവഴിച്ച് വിണ്ടും വരാമെന്ന് വാക്കുനല്‍കിയാണ് സഖിമാര്‍ മടങ്ങിയത്.

പരിപാടിയില്‍ സഖി ഉദയമംഗലം സെക്രട്ടറി ആരതിചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മോണിക്ക സ്വാഗതവും, ജീഷ്‌ന നാരായണന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.