അല്‍ഐന്‍: അൽഐനിലെ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിൽനിന്ന് മലയാളി നഴ്സ് ചാടി മരിച്ചു. കൊല്ലം സ്വദേശിനിയായ സുജ സിങ്ങാണ് (43) ഞായറാഴ്ച ഉച്ചക്ക് ശേഷം കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയത്.[www.malabarflash.com]
മൂന്ന് മാസം മുമ്പാണ് ഇവർ ഇവിടെ ജോലിക്ക് കയറിയത്. 20 വർഷത്തോളം മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഇവർ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ജിമി ആശുപത്രിയിൽ.
ആദ്യ ഭർത്താവായ ഉത്തരേന്ത്യക്കാരനിൽനിന്ന് വിവാഹമോചനം നേടിയ സുജ പിന്നീട് മലയാളിയെ വിവാഹം കഴിച്ചിരുന്നു. ആദ്യ ഭർത്താവിൽ മൂന്ന് മക്കളുണ്ട്. മക്കൾ ആദ്യ ഭർത്താവിനൊപ്പം ഉത്തരേന്ത്യയിലാണ്. ഇവരുമായി ബന്ധപ്പെട്ടപ്പോൾ മൃതദേഹം കാണേണ്ടെന്നും അങ്ങോട്ട് അയക്കേണ്ടെന്നുമാണ് പറഞ്ഞത്. അതിനാൽ യു.എ.ഇയിൽ തന്നെ സംസ്കാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

No comments:
Post a Comment