Latest News

ഹക്കീം ബസുടമ മുതിയക്കാലിലെ എ.കെ. അബ്ദുല്ല ഹാജി നിര്യാതനായി

ഉദുമ: പാലക്കുന്ന്, പൊയ്‌നാച്ചി വഴി കാസര്‍കോട്- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ഹക്കീം ബസുടമ മുതിയക്കാലിലെ എ.കെ. അബ്ദുല്ല ഹാജി (78) നിര്യാതനായി. തളിപ്പറമ്പിലെ ഭാര്യാ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]

മുതിയക്കാല്‍ വഴി ഗതാഗത സൗകര്യം നിലവില്ലാതിരുന്ന പഴയ കാലത്ത് സ്വന്തം നാട്ടുകാരോടുള്ള കാരുണ്യം മാനിച്ച് ഹക്കീം എന്ന പേരില്‍ അബ്ദുല്ല ബസ് സര്‍വീസ് ആരംഭിക്കുകയായിരുന്നു.

ഇന്ന് ഏഴില്‍പരം ഹക്കീം ബസുകള്‍ ഈ വഴി സര്‍വീസ് നടത്തുന്നുണ്ട്. കാരുണ്യ യാത്രക്കായി ബസ് സര്‍വീസ് നടത്തിയും കൂടാതെ ആതുരാലയങ്ങളും ആരാധനാലയങ്ങളും പണിയാന്‍ സഹായഹസ്തങ്ങള്‍ നീട്ടാറുള്ള അബ്ദുല്ലയുടെ മരണം നാടിന്റെ നൊമ്പരമായി. നേരത്തെ സിഗപ്പൂരില്‍ ഹോട്ടല്‍ വ്യാപാരം നടത്തിവന്നിരുന്നു. നേരത്തെ കളനാട് കൊമ്പമ്പാറയില്‍ താമസിച്ചിരുന്നു.

ഭാര്യ: ഫാത്വിമ. മക്കള്‍: ഡോ. മെഹ് നൂര്‍, മുഹമ്മദ് ഷിഫാസ്, അനസ്, സഫിയ, റുഖിയ. മരുമക്കള്‍: ഇബ്രാഹിം മുതിയക്കാല്‍, ഹംസ കൊളവയല്‍, അഷ്‌റഫ് തൃക്കരിപ്പൂര്‍. ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.