കാസര്‍കോട്: ജില്ലയിലും പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധന ഇലക്ട്രോണിക് വെരിഫിക്കേഷന്‍ ഇന്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ (ഇ-വിപ്പ്) ഉപയോഗിച്ച് ഓണ്‍ലൈനില്‍ തുടങ്ങി.[www.malabarflash.com]
ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ആസിയത്ത് സജിന എന്നവരുടെ ഇയാളയിലെ വീട്ടിലെത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പോലീസ് മേധാവിയുടെ കൂടെ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസ്സിനാര്‍,വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ കെ.പി., സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ മധുസൂദനന്‍, പാസ്‌പോര്‍ട്ട് സെല്‍ ഉദ്യോഗസ്ഥരായ സുരേഷ്, നികേഷ് വെള്ളരിക്കുണ്ട്, സുജീഷ് മുളളംകോട്,മധു വിദ്യാനഗര്‍ എന്നിവര്‍ പങ്കെടുത്തു.
ഇനി മുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ആറു ദിവസത്തിനകം പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള സംവിധാനമാണ് തയ്യാറായിരിക്കുന്നത്.
No comments:
Post a Comment