പൂണെ: കളിക്കുന്നതിനിടെ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ കയറിയിരുന്ന അഞ്ച് വയസ്സുകാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂണെ ചകാന്‍ പ്രദേശത്തെ കരണ്‍ പാണ്ഡെ എന്ന അഞ്ച് വയസ്സുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
കൂട്ടുകാരോടൊപ്പം ചൊവ്വാഴ്ച ഉച്ചയോടെ പുറത്തേക്ക് കളിക്കാന്‍ പോയതായിരുന്നു അരുണ്‍പാണ്ഡെ. എന്നാല്‍ അല്‍പ സമയത്തിനകം കുട്ടിയെ കാണാതാവുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിന് ശേഷം സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ അരുണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുഖത്തും, നെറ്റിയിലും പൊള്ളലേറ്റ പാടുണ്ട്. പുറത്തെ കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ത്തിയിട്ട കാറില്‍ കയറിയിരിക്കുകയും വാതിലുകള്‍ ലോക്ക് ആയി പോയത് മൂലം ഉള്ളില്‍ കുടുങ്ങിയതാവാമെന്നുമാണ് പോലീസ് കരുതുന്ന്.
നിര്‍ത്തിയിട്ട കാര്‍ ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. മൂന്നാഴ്ചയിലേറെയായി ഉപേക്ഷിച്ച നിലയില്‍ ഇവിടെ ഈ കാര്‍ കിടപ്പുണ്ടായിരുന്നു. പോലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്.

No comments:
Post a Comment