ഉദുമ: കാഞ്ഞങ്ങാട് -കാസര്‍കോട് കെ എസ് ടി പി റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയ കാറുടമക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.[www.malabarflash.com]
കഴിഞ്ഞ ദിവസം പള്ളിക്കര ബേക്കല്‍ ബീച്ച് റോഡിന് സമീപം റോഡ് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെ റോഡില്‍ കെഎല്‍ 14 പി 4555 നമ്പര്‍ കാര്‍ നിര്‍ത്തിയിട്ട് ലോക്ക് ചെയ്ത് പോയ കാറുടമക്കെതിരെയാണ് കാരാറുകാരായ ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡിന്റെ പരാതി. കാര്‍ നിര്‍ത്തിയിട്ട് റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയതിലൂടെ 5 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
റോഡ് പേവര്‍ മിഷനില്‍ ടാറിങ്ങ് മിശ്രിതം നിറച്ച് റോഡില്‍ വിതറിയ ശേഷം റോള്‍ ചെയ്യുന്നതിനിടയിലാണ് കാറ് നിര്‍ത്തിയിട്ട് ഉടമ സ്ഥലം വിട്ടത്. ബേക്കല്‍ പോലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് കാറ് കെട്ടിവലിച്ച് കൊണ്ടു പോയതിനു ശേഷമാണ് പണി തുടരാനായത്. ഇത് തുടര്‍ന്ന് മണിക്കൂറുകളോളം നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെട്ടു.
ടാറിംങ്ങ് മിശ്രിതം പോര്‍ട്ട്മിക്‌സിലിട്ട് 100-130 ഡിഗ്രി ചൂടാക്കി റോഡില്‍ വിതറിയ ഉടന്‍ കവര്‍ റോളര്‍ കൊണ്ട് ഉറപ്പിക്കണം. എന്നാല്‍ കാറ് നിര്‍ത്തിയിട്ട് പണി തടസ്സപ്പെടുത്തിയതിനാല്‍ വന്‍ നഷ്ടമുണ്ടായതായി കരാറുകാര്‍ പറഞ്ഞു.
No comments:
Post a Comment