പാണത്തൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പാണത്തൂരിലെ സി എ റസാഖ് -ആയിഷ ദമ്പതികളുടെ മകന്‍ ഷെഫീഖ് (23) ആണ് പാണത്തൂര്‍ പുഴയില്‍ മുങ്ങിമരിച്ചത്.[www.malabarflash.com]
വെളളിയാഴ്ച വൈകിട്ട് ഫുട്‌ബോള്‍ കളി കഴിഞ്ഞ് ഷെഫീഖ് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് ഷെഫീഖിനെ പുഴക്കടവിലെ കരിങ്കല്ലിനിടയില്‍ മുങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ കരക്കെടുത്ത് പരിസരവാസികള്‍ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുളിക്കുന്നതിനിടയില്‍ കരിങ്കല്ലില്‍ തട്ടി ചുഴിയില്‍ അകപ്പെട്ടതാണെന്ന് സംശയിക്കുന്നു.
സഹോദരങ്ങള്‍: മുഹമ്മദ് ഷാഫിര്‍, സെയ്ഫുദ്ദിന്‍, സാബിറ.
No comments:
Post a Comment