Latest News

പറവൂരിൽ ഹർത്താൽ അനുകൂലികളുടെ അഴിഞ്ഞാട്ടം

കൊ​ച്ചി: ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു വ​രാ​പ്പു​ഴ​യി​ൽ ബി​ജെ​പി ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലി​ൽ പരക്കെ അ​ക്ര​മം. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി.[www.malabarflash.com]

വരാപ്പുഴയിൽ കൈക്കുഞ്ഞുമായി പോയ യുവാവിനെ ഹർത്താൽ അനുകൂലികൾ വളഞ്ഞിട്ട് മർദ്ദിച്ചു. ഇതുവഴി പോയ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെയും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സംഘം ചേ​ർ​ന്നു മ​ർ​ദി​ച്ചു.

രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​ൽ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കും പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികളെയും പ്രവർത്തകർ തടയുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. വിദ്യാർഥിനികളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട പ്രവർത്തകർ അടിച്ചുകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്ര​ദേ​ശ​ത്ത് നി​ല ശാ​ന്ത​മാ​ക്കാ​ൻ പോ​ലീ​സ് സ​ന്നാ​ഹം ആ​വ​ശ്യ​ത്തി​നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​റ​വൂ​രി​ൽ​നി​ന്ന് പ്ര​തി​ഷേ​ധ പ്ര​ക​ട​നം വ​രാ​പ്പു​ഴ എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ലേ​ക്കു സം​ഘ​ടി​പ്പി​ച്ചു. വ​രാ​പ്പു​ഴ സ്റ്റേ​ഷ​നിലേ​ക്കു മാ​ർ​ച്ച് ന​ട​ത്തുമെന്നും ബി​ജെ​പി​ നേതാക്കൾ അറിയിച്ചിട്ടുണ്ട്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വി​ട്ടു കി​ട്ടു​ന്ന ശ്രീജി​ത്തി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട്. രാ​വി​ലെ കോ​ണ്‍​ഗ്ര​സും സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.