കാഞ്ഞങ്ങാട്: സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ചെര്‍ക്കളയില്‍ നടക്കുന്ന ഇന്റര്‍സോണ്‍ മേഖല സംഗമത്തിന്റെയും. എസ്.എം.എഫ് ലൈറ്റ് ഓഫ് മദീന സംസ്ഥാന സമ്മേളനത്തിന്റെയും, കുമ്പള ഇമാം ശാഫി അക്കാദമി, ചിത്താരി അസീസിയ്യ അറബിക് കോളേജിന്റെ വാര്‍ഷിക സമ്മേളനത്തിന്റെയും പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന മേഖല സന്ദേശയാത്ര സമാപിച്ചു.[www.malabarflash.com]
തെക്കന്‍ മേഖല സന്ദേശയാത്ര നോര്‍ത്ത് ചിത്തിരിയില്‍ എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രൊ മുഹമ്മദ് ഹാജി ജാഥാനായകന്‍ യൂനുസ് ഫൈസി കാക്കടവിന് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു. മേഖല ജന:സെക്രട്ടറി സഈദ് അസ്അദി പുഞ്ചാവി സ്വാഗതം പറഞ്ഞു, ജില്ലാ ട്രഷറര്‍ ശറഫുദ്ധീന്‍ കുണിയ അധ്യക്ഷത വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട്. ടി.പി.അലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി അഷ്‌റഫ് മിസ്ബാഹി ചിത്താരി, എസ്. കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം.സുഹൈര്‍ അസ്ഹരി പള്ളംകോട്, ജില്ലാ വൈസ് പ്രസിഡണ്ട് നാഫിഹ് അസ്അദി ബിരിച്ചേരി, സുബൈര്‍ ദാരിമി പടന്ന, ഹബീബ് ദാരിമി പെരുമ്പട്ട, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, ആദംദാരിമി മാണിക്കോത്ത് , സുഹൈല്‍ പെരുമ്പട്ട, ശൗഖത്തലി കുന്നുംകൈ, സയ്യിദ് ഫസല്‍ തങ്ങള്‍, ഏ.സി അബ്ദുല്‍ ഖാദര്‍ കുന്നുംകൈ ശരീഫ് ചെമ്പ്രകാനം, ഹാരിസ് ദാരിമി കാക്കടവ്, ഇബ്രാഹീം അസ്അദി, സുബൈര്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പയ്യങ്കിയില്‍ സമാപിച്ചു.
വടക്കന്‍ മേഖല ആദര്‍ശ സന്ദേശ യത്ര പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ജാഥ നായകന്‍ ജില്ല ജനറല്‍ സെക്രട്ടറി കജെ മുഹമ്മദ് ഫൈസിക്ക് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.
മുസ്താഖ് ദാരിമി, മജീദ് ദാരിമി പയ്യക്കി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സിറാജുദ്ദീന്‍ ഫൈസി ചേരാല്‍, പി.എച്ച് അസ്ഹരി ആദൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, കബിര്‍ ദാരിമി പെരിങ്കടി, ഇര്‍ഷാദ് ഹുദവി ബെദിര, ബഷീര്‍ ഫൈസി അടുക്കം , ഇസ്മായീല്‍ അസ്ഹരി, നാസര്‍ അസ്ഹരി, ഹസ്സന്‍ അദ്‌നാന്‍ അന്‍സാരി, സ്വാലിഹ് ഹാജി കളായി, അബ്ദുല്‍ ഹമീദ് ഹാജി പൈവളിഗെ, ഗഫൂര്‍ ബായാര്‍, മുഹ്യദ്ധീന്‍ അന്‍സാരി, അസീസ് ഫൈസി, സിദ്ധീഖ് മുസ്ലിയാര്‍ ബായാര്‍, ഇഖ്ബാല്‍ ഫൈസി, ഹനീഫ് ബായാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രഭാഷണം നടത്തി
കിഴക്കന്‍ മേഖല ആദര്‍ശ സന്ദേശ യാത്ര ഉദുമ ദാറുല്‍ ഇര്‍ശാദ് കാമ്പസില്‍ സമസ്ത ജില്ലാ ജനറല്‍ സിക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവി ജാഥാ നായകന്‍ താജുദ്ദീന്‍ ദാരിമി പടന്നക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉപനായകന്‍ സുബൈര്‍ ദാരിമി പൈക്ക, ഡയറക്ടര്‍ മൊയ്തു ചെര്‍ക്കള, ഹാരിസ് ദാരിമി ബെദിര, ഹുസൈന്‍ തങ്ങള്‍, റസാഖ് അര്‍ഷദി, അശ്‌റഫ് ഫൈസി, ലത്തീഫ് ചെര്‍ക്കള ഇബ്‌റാഹീം അസ്ഹരി പള്ളങ്കോട്, ഖലീല്‍ ദാരിമി ബെളിഞ്ചം, അറഫാത്ത് ഹുദവി, മഹ്മൂദ് ദേളി, സമദ് ഹുദവി, സുഹൈല്‍ ഹുദവി, പി എസ് ഇബ്രാഹീം ഫൈസി തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
No comments:
Post a Comment