കാസര്‍കോട്: കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെതിരെ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും ഗ്രാമ തലത്തില്‍ ബോധവല്‍കരണം ശക്താമാകണമെന്നും എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി അഭിപ്രായപ്പെട്ടു.[www.malabarflash.com]
ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന ജനജാഗ്രയുടെ ഭാഗമായി ഉദുമ സോണ്‍ എസ് വൈ എസ് കുണിയ മിന്‍ഹാജില്‍ സംഘടിപ്പിച്ച ജാഗ്രതാ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
ക്യാമ്പസുകളിലെ അരുതാത്ത കൂട്ടുകെട്ടുകളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ജാഗ്ര പുലര്‍ത്തണം. വെക്കേഷനുകളില്‍ മക്കളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. നന്മ വളര്‍ത്തുന്ന കലാ സാസംകാരിക പഠന പ്രവര്‍ത്തനങ്ങളിലേക്ക് ബോധപൂര്‍വ്വം മക്കളെ നയിക്കാന്‍ രക്ഷിതാക്കള്‍ക്കാവണം. സാസംകാരിക യുവജന സംഘടനകള്‍ വഴികാട്ടികളായി നില്‍ക്കണം. തങ്ങള്‍ ആവശ്യപ്പെട്ടു.
എസ് വൈ എസ് മെയ് 10 വരെ നടത്തുന്ന ജനജാഗ്രത ലഹരിക്കെതിരെ ശക്തമായ പോരാട്ട വേദിയാണ്. നാട്ടുകൂട്ടം എന്ന പേരില്‍ ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ നടക്കുന്ന വിചാര സദസ്സുകള്‍ ലഹരിക്കെതിരെ ഉണര്‍ത്തുപാട്ടായി മാറുമെന്നും തങ്ങള്‍ പറഞ്ഞു.
വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് ബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന കൗണ്‍സിലര്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് വിഷയാവതരണം നടത്തി.

സോണ്‍ പ്രസിഡന്റ് അഹ്മദ് മുസ്ലിയാര്‍ കുണിയ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, അശ്രഫ് സുഹ്‌രി, അബ്ദുല്‍ റഹ്മാന്‍ ബാഖവി, ആബിദ് മവ്വല്‍, മജീദ് മവ്വല്‍ പ്രസംഗിച്ചു.
No comments:
Post a Comment