Latest News

"ആശ്വാസം" ആരോഗ്യ ക്യാമ്പയിൻ ആരംഭിച്ചു

കാസര്‍കോട്: "രോഗമില്ലാത്ത ലോകം" എന്ന പ്രമേയത്തിൽ ഏപ്രിൽ മാസത്തിൽ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിആചരിക്കുന്ന "ആശ്വാസം "ആരോഗ്യ ക്യാമ്പയിൻ എസ്.കെ.എസ്.എസ്.
എഫ്.സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


ക്യാമ്പയിന്റെ ഭാഗമായി ശാഖകളിൽ രോഗ സന്ദർശനം, ക്ലസ്റ്റർ തലത്തിൽ ലഘുലേഖ വിതരണം, ഡമോ പ്രദർശനം, മേഖതലത്തിൽ പഠന ക്ലാസുകളും ജില്ലാ തലത്തിൽ ആരോഗ്യവിദഗ്ദര്‍ പങ്കെടുക്കുന്ന പ്രമേയ ചർച്ചയും സംഘടിപ്പിക്കും.
ഖാസി ഇ.കെ. മഹ് മൂദ് മുസ്ലിയാർ.എം മൊയ്തു മൗലവി, താജുദ്ധീൻ ദാരിമി പടന്ന, ശറഫുദ്ധീൻ കണിയ, സയ്യിദ് ശഫീഖ് തങ്ങൾ, അബ്ദുറഹിമാൻ മാസ്റ്റർ റഷീദ് ഫൈസി ആറങ്ങാടി, മുസ്തഫ ബാഖവി, അഷറഫ് ദാരിമി അസീസ് മുന്നിയൂർ, മുഹയദ്ദീൻ ഹസനി എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.