Latest News

കൊപ്പൽ തെയ്യംകെട്ട് : മറക്കളം നിറഞ്ഞാടി കണ്ടനാർകേളൻ

ഉദുമ: ഒരു ദേശത്തിന്റെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടു കൊപ്പൽ പടിഞ്ഞാർ വീട് തറവാട്ടിൽ പടുത്തുയർത്തിയ മറക്കളത്തിൽ കണ്ടനാർകേളൻ നിറഞ്ഞാടി.ആയിരങ്ങൾ ആർപ്പുവിളിയോടെയാണ് തെയ്യത്തെ വരവേറ്റത്.[www.malabarflash.com]

തെയ്യംകെട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ ബപ്പിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നാടൊന്നാകെ തറവാട്ടിലേക്ക് ഒഴുകിയെത്തിയ ദിവസമായിരുന്നു.

പുലർച്ചെ മുതൽ ഉച്ചവരെ കുറത്തിയമ്മ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികൻ എന്നീ ധർമ്മ ദൈവങ്ങൾ പടിഞ്ഞാറ്റക്ക് മുൻപിൽ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു നൃത്തമാടി.

വൈകീട്ട് കാർന്നോൻ, കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ അരങ്ങിലെത്തി. 9.30ന് കണ്ടനാർകേളന്റെ വെള്ളാട്ടം മറക്കളത്തിലെത്തി. 11ന് മൂർത്തിയുടെ തിടങ്ങലിനു ശേഷം വായനാട്ടുകുലവന്റെ വെള്ളാട്ടവും അരങ്ങിലെത്തി.

മുരളി കുറ്റിക്കോൽ(കണ്ടനാർകേളൻ), കുമാരൻ താനൂർ(വയനാട്ടുകുലവൻ), ബാലകൃഷ്ണൻ കാടകം( കോരച്ചൻ ), പവിത്രൻ ഉദുമ (കാർന്നോൻ), എന്നിവരാണ് തെയ്യംകെട്ടുന്ന കോലധാരികൾ)

ഞായറാഴ്ച രാവിലെ എട്ടു മുതൽ കാർന്നോൻ, കോരച്ചൻ, കണ്ടനാർകേളൻ തെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചക്ക് നാലുമണിയോടെ ആയിരങ്ങളെ സാക്ഷിയാക്കി വായനാട്ടുകുലവന്റെ തിരുമുടി നിവരും. തുടർന്ന് ചൂട്ടൊപ്പിക്കൽ ചടങ്ങായിരിക്കും. അതിനു ശേഷം വിഷ്ണുമൂർത്തി യുടെ പുറപ്പാട്. രാത്രി 10ന് തെയ്യംകെട്ടുത്സവത്തിന്റെ സമാപനച്ചടങ്ങായ മറപിളർക്കലും തുടർന്ന് വിളക്കിലരിയും കൈവീതും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.