Latest News

സുഹൃത്തിന് ഒരു പുസ്തകം കൈമാറ്റം നടത്തി എസ് കെ എസ് എസ് എഫ് പുസ്തക ദിനാചരണം നടത്തി

കാസർകോട്: പുസ്തക ദിനാചരണത്തിന്റെ ഭാഗമായി വായനയെ പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് കെ എസ് എസ് എഫ് പ്രവർത്തകന്മാർ സുഹൃത്തിന് ഒരു പുസ്തക കൈ മാറ്റം നടത്തി പുസ്തക ദിനാചരണം നടത്തി പരിപാടിയുടെ കാസർകോട് മേഖല തല ഉദ്ഘാടനം അണങ്കൂരിൽ വെച്ച് സയ്യിദ് സവാദ് തങ്ങൾ ,ബഹ്റൈനിലെ സമസ്ത പ്രവർത്തകൻ മുനീർ ബെദിരക്ക് നൽകി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

മേഖല പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി വിഷയവതരണം നടത്തി, യു ബഷീർ ഉളിയത്തടുക്ക, അബ്ദുല്ല ചാല, മേഖല വർക്കിംങ്ങ് സെക്രട്ടറി ജംഷീർ കടവത്ത്, അബദുൽ ഖാദർ കടവന്ത്, റാശീദ് ഫൈസി ആമത്തല, ശബീർ കണ്ടത്തിൽ, ശക്കീർ ഇർഷാദ ി ഹുദവി ബെദിര, സലാം മൗലവി ചുടു വളപ്പിൽ, ഹക്കീം അറന്തോട്, തുടങ്ങിയവർ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.