Latest News

മംഗലാപുരം വിമാനത്താവളത്തില്‍ സെന്‍ട്രം ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍ തുറന്നു

മംഗലാപുരം: രാജ്യത്തെ പ്രമുഖ വിദേശ കറന്‍സി വിമിനയ സ്ഥാപനമായ സെന്‍ട്രം ഡയറക്ട് ലിമിറ്റഡിന്റെ വിദേശ കറന്‍സി വിനിമയ കൗണ്ടര്‍ മംഗലാപുരം വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉന്നത എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വെങ്കിടേശ്വര റാവുവാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.[www.malabarflash.com]

മംഗലാപുരത്തു നിന്നും വെളിയിലേക്കും മംഗലാപുരത്തേക്കും വരുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ മികച്ച നിരക്കില്‍ കറന്‍സി കൈമാറ്റം സാധ്യമാകും. മംഗലാപുരം വിമാനത്താവളത്തില്‍ വിദേശ കറന്‍സി വിനിമയത്തിനുള്ള പ്രത്യേക അനുമതി സെന്‍ട്രം ഡയറക്ടിനു മാത്രമാണ് ലഭിച്ചിട്ടുള്ളത്. 

കറന്‍സി മാറ്റത്തിനു പുറമേ ട്രാവലേഴ്‌സ് ചെക്കുകള്‍, വിവിധ കറന്‍സിയിലുള്ള പ്രീപെയ്ഡ് കാര്‍ഡുകള്‍, ട്രാവല്‍ ഇന്‍ഷൂറന്‍സ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
കര്‍ണാടകയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ടൂറിസം, ബിസിനസ് കേന്ദ്രമാണ് മംഗലാപുരം. സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖം എന്നതിനു പുറമേ നിരവധി കടല്‍ത്തീരങ്ങളും, മതപരമായ സ്മാരകങ്ങളും കാഴ്ചബംഗ്‌ളാവുകളും പ്രകൃതി ദത്തമായ പാര്‍ക്കുകളും ഇവിടെയുണ്ട്. 

യു.എ.ഇ, ബഹറൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് നേരിട്ടു വിമാന സര്‍വീസ് ഉള്ള മംഗലാപുരം ഞങ്ങളെ സംബന്ധിച്ചേടത്തോളം വിദേശ കറന്‍സി വിനിമയത്തിനും യാത്രാ സേവനങ്ങള്‍ക്കും തികച്ചും അനുയോജ്യമായ കേന്ദ്രമാണ്. 

കര്‍ണാടകയില്‍ 14 ശാഖകളുള്ള സെന്‍ട്രം സംസ്ഥാനത്തിന്റെ വര്‍ധിച്ചു വരുന്ന വ്യാപാര, ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ ശാഖകള്‍ തുറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സെന്‍ട്രം ഡയറക്ട് ലിമിറ്റഡ് സി.ഇ. ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.സി ഗുരുപ്രസാദ് പറഞ്ഞു. 

കറന്‍സി വിനിമയം, പല കറന്‍സികളിലുള്ള ട്രാവല്‍ കാര്‍ഡുകള്‍, പണമയക്കാനുള്ള സൗകര്യം, ട്രാവലേഴ്‌സ് ചെക്കുകള്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങി നിരവധിയായ യാത്രാ സേവനങ്ങളാണ് സെന്‍ട്രം ഡയറക്ട് വാഗ്ദാനം ചെയ്യുന്നത് www.centrumforex.com എന്ന വെബ്‌സൈറ്റിലൂടെ വിദേശ നാണയത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയും വാങ്ങലും നിര്‍വഹിക്കുന്നു.

2016-17 വര്‍ഷം 17 ലക്ഷം യാത്രക്കാരാണ് മംഗലാപുരം വിമനത്താവളത്തിലൂടെ യാത്ര ചെയ്തത്. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ ഇവിടെ നിന്ന് സമീപ നഗരങ്ങളായ ഷിമോഗ, മൈസൂര്‍, ഹുബ്‌ളി എന്നിവിടങ്ങളിലേക്കും കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്് , മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലേക്കും തുടര്‍ യാത്രാ സൗകര്യവുമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.