ചെന്നൈ: സ്പൈസ് ജെറ്റിലെ സുരക്ഷാജീവനക്കാർ എയർഹോസ്റ്റസുമാരെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തുന്നതായി പരാതി. സർവീസ് കഴിഞ്ഞിറങ്ങിയാൽ വാഷ്റൂം ഉപയോഗിക്കാൻ അനുദിക്കുന്നില്ലെന്നും വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തുകയാണെന്നും ഒരു വിഭാഗം എയർഹോസ്റ്റസുമാർ മാനേജ്മെന്റിന് പരാതി നൽകി.[www.malabarflash.com]
ഉന്നതതല അന്വേഷണം നടത്തിയാലേ ജോലിയിൽ പ്രവേശിക്കുകയുള്ളൂവെന്ന് എയർഹോസ്റ്റസുമാർ മുന്നറിയിപ്പ് നൽകി.
ശനിയാഴ്ചയാണ് എയർഹോസ്റ്റസുമാർ മാനേജ്മെന്റിന് പരാതി നൽകിയത്. വിമാനം ഇറങ്ങിയാലുടൻ വനിതാ സുരക്ഷാ ജീവനക്കാർ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തുന്നുവെന്നും ബാഗിലെ സാനിറ്ററി നാപ്കിൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു എന്നുമാണ് പരാതി.

ശരീരഭാഗങ്ങളിൽ സ്പർശിച്ചുള്ള പരിശോധനയ്ക്കെതിരെ ഒരു ജീവനക്കാരി പ്രതികരിക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പ്രതിഷേധത്തെതുടർന്ന് കഴിഞ്ഞദിവസം ചെന്നൈയിൽനിന്നുള്ള സ്പൈസ്ജെറ്റിന്റെ രണ്ട് സർവീസ് മണിക്കൂറുകളോളം വൈകി.
വിമാനയാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും മറ്റും പണം ജീവനക്കാർ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് പരിശോധന. എന്നാൽ, പരിശോധനയുടെ മറവിൽ വിവസ്ത്രരാക്കുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്ന് വനിതാ ജീവനക്കാർ പറഞ്ഞു.

അതേസമയം, പരിശോധന അനിവാര്യമാണെന്നും പരാതിയെപ്പറ്റി അന്വേഷിക്കുമെന്നും സ്പൈസ്ജെറ്റ് അധികൃതർ പറഞ്ഞു.

No comments:
Post a Comment