കിളിമാനൂർ: പാറമടയിലെ കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ മൂന്നു പെൺകുട്ടികൾ മുങ്ങിമരിച്ചു. മടവൂർ, ഞാറയിൽകോണം ഇടപ്പാറയിലെ പാറമടയിൽ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.[www.malabarflash.com]
മടവൂർ ഞാറയിൽകോണം ഇടപ്പാറയിൽ വീട്ടിൽ ജമാലുദ്ദീൻ -ബുഷ്റ ദമ്പതികളുടെ മകൾ ഫാത്തിമ ജുമാന(16), കമാലുദ്ദീൻ -തസ്നി ദമ്പതികളുടെ മകൾ ഷിഹാന (17), സിറാജുദ്ദീൻ -ബീന ദമ്പതികളുടെ മകൾ സൈനബ (15) എന്നിവരാണ് മരിച്ചത്.
ജമാലുദ്ദീനും കമാലുദ്ദീനും സിറാജുദ്ദീനും സഹോദരങ്ങളാണ്. പെൺകുട്ടികൾക്കൊപ്പം കുളിക്കാൻ പോയ അജ്നിയയെ (17) അയൽവാസി രക്ഷപ്പെടുത്തി. അജ്നിയ പറഞ്ഞതനുസരിച്ച് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വൈകീട്ട് ആറോടെ മൂന്നുപേരുടെയും മൃതദേഹങ്ങൾ കുളത്തിൽനിന്ന് കിട്ടി.
ആയൂർ വിവേകാനന്ദ പബ്ലിക് സ്കൂൾ 10ാംക്ലാസ് വിദ്യാർഥിനിയാണ് ജുമാന. അമാന, അയ്ന, അമാനു എന്നിവർ സഹോദരങ്ങളാണ്. കെ.ടി.സി.ടി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഷിഹാന. ഏക മകളാണ്. സൈനബ കെ.ടി.സി.ടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ അജാസ്.

No comments:
Post a Comment