കുവൈത്ത് സിറ്റി: കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളടക്കം 15 പേർ മരിച്ചു. ശ്രീകണ്ഠപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.[www.malabarflash.com]
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കബ്ദ് അർതാൽ റോഡിൽ ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം.
എതിർദിശയിൽ വേഗതയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിലധികവും വിദേശികളാണ്.

മരിച്ച രണ്ട് മലയാളികളെ കൂടാതെ നാല് ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം. കബ്ദിലെ ബുർഗാൻ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാർ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
കബ്ദ്, വഫ്ര എന്നിവിടങ്ങളിൽ നിന്നും പെട്രോളിയം പ്രോജക്ടുകളിലേയും അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽപെട്ട ബസുകളിലൊന്നിെൻറ ഡ്രൈവർ ഇന്ത്യക്കാരനാണ്. ഇയാൾ പരിക്കുകളോടെ അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും സംഭവ സ്ഥലം സന്ദർശിച്ചു.

No comments:
Post a Comment