ഉദുമ: ഉദുമയിൽ കാറിടിച്ച് കൂലി തൊഴിലാളിക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി ബാലകൃഷ്ണനാണ് (50) പരിക്ക്. ഞായറാഴ്ച രാത്രി ഏഴരയോടെ ഉദുമ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം.[www.malabarflash.com]
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാസർകോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറാണ് ഇടിച്ചത്. റോഡിൽ തെറിച്ചു വീണ ബാലകൃഷ്ണനെ ടൗണിലുണ്ടായിരുന്നവർ ഉദുമ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷ നൽകി കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
ഉദുമയിലും പരിസരങ്ങളിലും കൂലി പണിയെടുക്കുന്ന ബാലകൃഷ്ണൻ പാക്യാരയിൽ വാടക ക്വാർട്ടേഴ്സി ലാ ണ് താമസം
No comments:
Post a Comment