ഉദുമ: ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ ബോഡി യോഗം സ്‌കൂള്‍ ജൈവ പാര്‍ക്കില്‍ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ കെ. എസ് മുഹമ്മദ് ഹബീബുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. [www.malabarflash.com]
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയായി കുട്ടികള്‍ക്ക് ദന്ത പരിശോധന ക്യാമ്പ് നടത്തും. പ്രവേശനോത്സവത്തിന് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കിറ്റ് നല്‍കും. റമസാന് ശേഷം കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് സ്‌കൂളില്‍ നടക്കും.
കെ.മുഹമ്മദ് കുഞ്ഞി കോണ്‍ട്രാക്ടര്‍, കെ.എം.എ അഷറഫ്, മുജീബ് മാങ്ങാട്, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശരീഫ് എരോല്‍, അബ്ദുല്ലക്കുഞ്ഞി പക്ര, ഹാഷിം പാക്യാര, ഹമീദ് കുണ്ടടുക്കം, ഹംസ ദേളി, ഷംസു ബങ്കണ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ.എസ് മുഹമ്മദ് ഹബീബുള്ള (പ്രസി) ശരീഫ് എരോല്‍ (വൈ.പ്രസി) കെ.എം.എ. അഷറഫ് (ജന. സെക്ര) മുജീബ് മാങ്ങാട് (ജോ. സെക്ര) കെ.മുഹമ്മദ് കുഞ്ഞി കോണ്‍ട്രാക്ടര്‍ (ട്രഷ)
ഉപദേശക സമിതി: കെ.എ ഗഫൂര്‍ മാസ്റ്റര്‍ (കലാ, സാംസ്‌കാരികം ) എഞ്ചിനീയര്‍ ഉബൈദുള്ള ഷരീഫ് (ആരോഗ്യം) എം.എ. റഹിമാന്‍ ( അക്കാദമിക് ) കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്ക ( സ്‌പോണ്‍സര്‍)
No comments:
Post a Comment