Latest News

വാട്സ്ആപ് ഹര്‍ത്താല്‍; മുൻ എബിവിപി പ്രവർത്തകനായ എൻജിനീയറിങ് വിദ്യാർഥി പിടിയിൽ

മലപ്പുറം: വാട്സ്ആപ്  ഹർത്താലിന്റെ മുഖ്യ ആസൂത്രണ സംഘത്തിൽപ്പെട്ട എൻജിനീയറിങ് വിദ്യാർഥി പിടിയിൽ. കൊല്ലം ചടയമംഗലം സ്വദേശി സൗരവിനെയാണ് (19) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ആറ്റിങ്ങലിലെ ഒരു എൻജിനീയറിങ് കോളജിൽ ബിടെക് വിദ്യാർഥിയാണ്. സ്കൂൾ പഠനകാലത്തു സജീവ എബിവിപി പ്രവർത്തകനായിരുന്നു. കഴിഞ്ഞയാഴ്ച അറസ്റ്റിലായ അഞ്ചുപേർക്കൊപ്പം സൗരവും ‘വോയ്സ് ഒാഫ് യൂത്ത്’ വാട്സാപ് ഗ്രൂപ്പിലൂടെ ഹർത്താൽ ആഹ്വാനം നടത്തിയെന്നാണു പോലീസ് പറയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.