ജെയ്പൂര്‍: തങ്ങള്‍ക്കെതിരായ അക്രമം തുടര്‍ന്നാല്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് രാജസ്ഥാനിലെ ദളിതര്‍. അക്രമ പരമ്പരകളുടെ തുടര്‍ച്ചയായി ഏറ്റവുമൊടുവില്‍ ഭരണഘടനാ ശില്‍പി അംബേദ്കറിന്റെ പ്രതിമയ്‌ക്കെതിരെ വീണ്ടും ആക്രമണം നടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.[www.malabarflash.com]
തങ്ങളെ ഹിന്ദുക്കളായി പരിഗണിക്കുന്നില്ലെന്നും സമൂഹം തങ്ങളെ അവഗണിക്കുകയാണെന്നും ദളിതര്‍ കുറ്റപ്പെടുത്തി. അക്രമം തുടര്‍ന്നാല്‍ ഇസ്ലാം മതം സ്വീകരിക്കും. ഇസ്ലാം മതം സ്വീകരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും ദളിതര്‍ വ്യക്തമാക്കി.
ദളിത് എം.എല്‍.എമാരുടെ വീടുകള്‍ പോലും സവര്‍ണര്‍ തീവയ്ക്കുന്നു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യുമെന്ന് ദളിതര്‍ ചോദിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡ് നോക്കി ദളിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അക്രമം. ദളിത് സ്ത്രീകളെപ്പോലും അവര്‍ വെറുതെ വിടുന്നില്ല. അക്രമികളെല്ലാം സവര്‍ണരാണെന്നും മര്‍ദ്ദനമേറ്റ അശ്വിനി യാദവ് എന്ന ദളിത് യുവാവ് പറഞ്ഞു.
എസ്.സി എസ്.ടി നിയമം ദുര്‍ബലമാക്കുന്ന സുപ്രീം കോടതി ഇടപെടലിനെതിരെ ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തിയ ഭാരത് ബന്ദിനെ തുടര്‍ന്നാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരായ അക്രമം വ്യാപകമായത്.
എസ്.സി എസ്.ടി നിയമം ദുര്‍ബലമാക്കുന്ന സുപ്രീം കോടതി ഇടപെടലിനെതിരെ ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തിയ ഭാരത് ബന്ദിനെ തുടര്‍ന്നാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരായ അക്രമം വ്യാപകമായത്.
No comments:
Post a Comment