Latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടുപേർ മുങ്ങി മരിച്ചു

കോഴിക്കോട്​: ബന്ധുവീട്ടിൽ വിരുന്നെത്തിയയാളും ബന്ധുവായ 12കാരിയും ചാലിയാറിൽ മുങ്ങിമരിച്ചു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി കണ്ണഞ്ചേരി കെ.സി. മുഹമ്മദലി (42), മലപ്പുറം മോങ്ങം ഒളമതിൽ നെല്ലിക്കുന്നുമ്മൽ അബൂബക്കറി​​​ന്റെ മകൾ ഫാത്തിമ റിൻഷ (12) എന്നിവരാണ്​ മരിച്ചത്​.[www.malabarflash.com]

മുഹമ്മദലിയുടെ മകൾ മുഫീദയെ (15) നാട്ടുകാർ രക്ഷപ്പെടുത്തി. കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഫീദ അത്യാസന്നനിലയിലാണ്​.

വ്യാഴാഴ്​ച വൈകീട്ട്​ 3.30ഒാടെ ചെറുവാടി തറമ്മൽ കുണ്ടുകടവിലാണ്​ നാടി​നെ നടുക്കിയ ദുരന്തം. ചെറുവാടി തറമ്മൽ കുട്ടൂസയുടെ വീട്ടിൽ വിരുന്നെത്തിയ ഇവർ ഉച്ചഭക്ഷണത്തിനുശേഷം പുഴ കാണാൻ കടവിൽ ഇറങ്ങിയതായിരുന്നു. അബദ്ധത്തിൽ വെള്ളത്തിൽവീണ റിൻഷയെ പിടിക്കുന്നതി​നിടെ മുഫീദയും പുഴയിൽ വീഴുകയായിരുന്നുവത്രെ. ഇവരെ രക്ഷിക്കാനിറങ്ങിയ മുഹമ്മദലിയും മുങ്ങിപ്പോയി. 

കൂടെയുണ്ടായിരുന്ന മുഹമ്മദലിയുടെ ഭാര്യയാണ്​ വീട്ടുകാരെ വിവരമറിയിച്ചത്​. തുടർന്ന്​ ബഹളംകേട്ട്​ ഒാടിക്കൂടിയ നാട്ടുകാർ മൂവരെയും പുറത്തെടുത്ത്​ ബൈക്കുകളിലും കാറിലുമായി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും മുഹമ്മദലിയുടെയും ഫാത്തിമ റിൻഷയുടെയും ജീവൻ രക്ഷിക്കാനായില്ല. കടവിൽ കൽപ്പടവുകൾ കഴിഞ്ഞാൽ ആഴമേറിയ ഭാഗമാണ്​. മൂന്നുമീറ്റർ വീതിയിൽ കരിങ്കൽപാകിയിട്ടു​ണ്ടെങ്കിലും തുടർന്ന്​ ​ചളിനിറഞ്ഞ നിലയിലാണ്​.

കുട്ടൂസയുടെ മകൻ ഇസ്​മാഇൗലി​​​ന്റെ ഭാര്യാസഹോദരിയുടെ മകളാണ്​ ഫാത്തിമ റിൻഷ. മുഹമ്മദലി, ഇസ്​മാഇൗലി​​​ന്റെ ഭാര്യയുടെ മാതൃസഹോദര​​​ന്റെ മരുമകനുമാണ്​.മുഹമ്മദലിയും കുടുംബവും ഫാഹിദയുടെ തോട്ടുമുക്കത്തെ വീട്ടിലെത്തിയശേഷം അവരെയും കൂട്ടി രാവിലെ 11ഒാടെ ചെറുവാടിയിലെത്തിയതായിരുന്നു. 

മുഹമ്മദലി കൊണ്ടോട്ടി റിലീഫ്​ ആശുപ​ത്രിയി​െല അറ്റൻഡറാണ്​. ഖദീജയാണ്​ ഭാര്യ. ചികിത്സയിലുള്ള മുഫീദയെ കൂടാതെ മുബശ്ശിറ, അനസ്​ എന്നീ മക്കളുണ്ട്​. സൽമത്താണ്​ ഫാത്തിമ റിൻഷയുടെ മാതാവ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.