തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ സംഘത്തിനു താമസസൗകര്യം ഒരുക്കിയ കൊല്ലം സ്വദേശി ബി. സനു(33)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങൾ സൂക്ഷിച്ചിരുന്നതു സനുവിന്റെ വീട്ടിലാണെന്നു പോലീസ് പറഞ്ഞു.[www.malabarflash.com]
കൊല്ലം ശക്തികുളങ്ങര കുന്നിൻമേൽ ചേരിയിൽ ആലാട്ട് തെക്കതിൽ വീട്ടിൽനിന്നു കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിനു സമീപം വാടകയ്ക്കു താമസിക്കുകയാണു സനു. കൊലപാതകവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ രണ്ടു പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീടു വിട്ടയച്ചു.
രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ബന്ധമുള്ള സനു തന്റെ നേതൃത്വത്തിലുള്ള ‘സാത്താൻ ചങ്ക്സ്’ വാട്സാപ് ഗ്രൂപ്പിന്റെ ഒത്തുചേരൽ എന്ന നിലയിൽ തന്റെ വീട്ടിൽ പ്രതികളെ കൊലയ്ക്ക് രണ്ടു ദിവസം മുൻപും കൊലയ്ക്കുശേഷവും ഒളിവിൽ താമസിപ്പിച്ചുവെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അവിടെവച്ചാണു കൊലപാതകത്തിന്റെ അന്തിമഘട്ട ആസൂത്രണം ചെയ്തത്. ക്വട്ടേഷൻ സംഘാംഗങ്ങളായ അലിഭായിയും അപ്പുണ്ണിയുമെല്ലാം അവിടെയുണ്ടായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും ഇവിടെ കൊണ്ടുവന്നിരുന്നു. കൊലപാതകത്തിനുമുൻപു മാർച്ച് 25നും 26നും പ്രതികൾ ബൈക്കിലും കാറിലുമായി മടവൂരിലെത്തി രാജേഷിനെ നിരീക്ഷിച്ചിരുന്നു.
കൊലയ്ക്കുശേഷം സനുവിന്റെ വീട്ടിലെത്തി തങ്ങിയശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച രണ്ടു വാളുകൾ ഇവിടെ നിന്നും പോലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്വകാര്യ ബസ് തൊഴിലാളിയാണ് സനു.
കഴിഞ്ഞ മാസം 27നു പുലർച്ചെയാണു മടവൂരിലെ സ്റ്റുഡിയോയിൽ രാജേഷിനെ വെട്ടിക്കൊന്നത്.

No comments:
Post a Comment