കഴിഞ്ഞ മാസം 20നാണ് കരിംച്ചയെ അവസാനമായി കാണുന്നത്. സിററിബാഗിന്റെ ഉപ്പള ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച്, വിവിധ മേഖലകളില്‍ ശോഭിച്ച പ്രതിഭകള്‍ക്കുളള ആദരവ് ചടങ്ങുണ്ടായിരുന്നു.
സാധാരണയായി ഒരു വ്യാപാര സ്ഥാപനസ്ഥിന്റെ ഉദ്ഘാടനത്തിന് സമ്മാന പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ലാതെ, കലാ കായിശ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് മുമ്പെങ്ങും കേട്ടിട്ടില്ലാത്തതാണ്. അതൊരു ഒപ്പിക്കല്‍ ചടങ്ങായിരുന്നില്ല.
ഷോറൂമിന്റെ ഉദ്ഘാടനം നാട മുറിക്കലും പ്രാര്‍ത്ഥനയിലൊതുങ്ങിയപ്പോള്‍, ആദരവ് ചടങ്ങ് മനോഹരമായ പന്തലൊക്കെ കെട്ടി, കസേരകള്‍ നിരത്തി ആളുകളെയൊക്കെ ക്ഷണിച്ച് കെങ്കോമമായി തന്നെയാണ് സംഘടിപ്പിച്ചത്.ജനപ്രതിനിധികള്‍ അടക്കമുളള വിശിഷ്ട വ്യക്തികളുമുണ്ടായിരുന്നു.
ചടങ്ങിന്റെ അധ്യക്ഷന്‍ സിററി ബാഗിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ കരീംച്ചയായിരുന്നു. എന്നാല്‍ അദ്ദോഹം ചെന്നിരുന്നത് വേദിയിലെ പിന്‍സീററിലാണ്. ഞാന്‍ എണീററ് ചെന്ന് കരീംച്ചായെ മുന്നില്‍ കൊണ്ടുവന്നിരുത്തി. വളരെ സാഹസപ്പെട്ട് കൈപിടിച്ച് വലിച്ചാണ് അധ്യക്ഷനെ മുന്‍നിരയില്‍ ഉപവിഷ്ടനാക്കേണ്ടി വന്നത്.
തനിക്ക് മുന്നില്‍ നില്‍ക്കാന്‍ ആഗ്രഹമില്ലെന്നും പിറകില്‍ ഇരുന്നേ ശീലമുളളുവെന്നും ഇനിയെത്രനാള്‍ ഇരിക്കുമെന്നും അദ്ദേഹം ചിരിച്ചു കൊണ്ടുപറഞ്ഞു. എപ്പോഴും ഒതുങ്ങികൂടാനായിരുന്നു കരീംച്ചക്ക് ഇഷ്ടം.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ ബാഗ് കമ്പനി ആരംഭിച്ച് കഠിന ശ്രമഫലമായി വ്യാപാര രംഗത്ത് ഉയരങ്ങളിലേക്ക് വളര്‍ന്ന ചരിത്രമാണ് അദ്ദേഹത്തിന്റേത്. ഏതൊരു വിജയത്തിനും കഠിനമായ പരിശ്രമങ്ങള്‍ ഉണ്ടാവണമെന്നും ചുളുവില്‍ പണം സമ്പാദിക്കാനുളള ത്വരയാണ് യുവ തലമുറയെ തകര്‍ക്കുന്നതെന്നും അദ്ദേഹം പറയുമായിരുന്നു.
മുകളിലേക്ക് കയറാനുളള പടവുകള്‍ ഒരെണ്ണം പോലും ഒഴിവാക്കാനാവില്ല. ചാടി കയറാന്‍ ശ്രമിച്ചാല്‍ മൂക്കുകുത്തി വീണ് പോകും. ഓരോ പടവുകളും ശ്രദ്ധിച്ച് കയറിയാല്‍ വീഴ്ച ഒഴിവാക്കാം. ലക്ഷ്യസ്ഥാനത്ത് ചെന്നെത്തുകയും ചെയ്യാം... ഇതായിരുന്നു കരീംച്ചയുടെ സിദ്ധാന്തം. ഇത് അദ്ദേഹം ജീവിതത്തില്‍ പാഠമാക്കുകയും മററുളളവരെ പഠിപ്പിക്കുകയും ചെയ്തു.
മുംബൈയിലെ ചൗക്കി മുല്ലയില്‍ 50 വര്‍ഷം മുമ്പ് മുബാറക്ക് ബാഗ് ഇന്‍ഡസ്ട്രീസ് (ഇപ്പോഴത്തെ പേര് വെല്‍വിഷന്‍ ബാഗ് ഇന്‍ഡസ്ട്രീസ്) തുടക്കം കുറിച്ച കരീംച്ച പിന്നീട് തന്റെ വ്യാപാര മേഖല കാസര്‍കോട്ടേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
തന്റെ ആശയങ്ങള്‍ മക്കളിലൂടെ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.
ശാന്തനും സൗമ്യനുമായിരുന്ന കരീംച്ചയുടെ വിയോഗം അദ്ദേഹത്തെ അറിയുന്നവരെല്ലാം ദു:ഖിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ പരലോഗ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു....
-ടി.എ.എസ്
(കടപ്പാട്: ഉത്തരദേശം)
-ടി.എ.എസ്
(കടപ്പാട്: ഉത്തരദേശം)
No comments:
Post a Comment