മംഗളൂരു: തെരഞ്ഞെടുപ്പ് ആസന്നമായ കർണാടകയിൽ ബിജെപി നേതാവും മുൻ മന്ത്രിയുമായ ഗംഗാധർ ഗൗവഡ കോൺഗ്രസിൽ ചേർന്നു.[www.malabarflash.com]
മകൻ രഞ്ജൻ ഗൗഡയ്ക്കു ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഗംഗാധർ തന്റെ മുൻ ലാവണമായ കോൺഗ്രസിൽ തിരിച്ചെത്തിയത്.ബെൽത്തങ്ങാടിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഡി.കെ ശിവകുമാർ പങ്കെടുത്തു.
എന്നാൽ രഞ്ജൻ ഗൗഡ പിതാവിന്റെ പാത സ്വീകരിക്കാൻ ഒരുക്കമല്ല. ബിജെപിക്കായി താൻ പ്രവർത്തിക്കുമെന്നും പിതാവിന്റെ തീരുമാനം വ്യക്തിപരമാണെന്നും രഞ്ജൻ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബെൽത്തങ്ങാടി മണ്ഡലത്തിൽ മത്സരിച്ച രഞ്ജൻ ഗൗഡ പരാജയപ്പെട്ടിരുന്നു.

No comments:
Post a Comment