Latest News

ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഭാര്യയെ തീവെച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് വിരാജ് പിടിയില്‍. മുംബൈയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ബന്ധുവീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.[www.malabarflash.com] 

തൃശ്ശൂര്‍ വെള്ളികുളങ്ങര മോനടി സ്വദേശിനി ജീതുവിനെ തീകൊളുത്തി കൊന്ന കേസിലാണ് പ്രതി വിരാജ് പിടിയിലായിരിക്കുന്നത്. മൂന്ന് ദിവസം മുമ്പായിരുന്നു ആളുകള്‍ നോക്കിനില്‍ക്കെ വിരാജ് ഭാര്യയെ തീകൊളുത്തിയത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ മരണമടയുകയായിരുന്നു. ജീതുവിനെ തീ കൊളുത്തിയ ശേഷം വിരാജ് ഒളിവിലില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹ മോചനക്കേസും നിലവിലുണ്ട്. കുടുംബശ്രീയില്‍ നിന്ന് 25000 രൂപ വായ്പ എടുത്തതു സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജിതുവിനെ വിരാജ് വിളിച്ചു വരുത്തിയത്. കുടുംബശ്രീ യോഗത്തില്‍ വെച്ചാണ് അക്രമ സംഭവം നടക്കുന്നത്.

കുടുംബശ്രീ യോഗം കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ജിതുവിന് നേരെ പൊടുന്നനെ പോട്രോളൊഴിച്ച് വിരാജ് തീകൊളുത്തുകയായിരുന്നു. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെയാണ് തീ കൊളുത്തിയത്. തീ കൊളുത്തുന്നത് കണ്ട് ഭയന്ന് പിന്‍മാറുകയായിരുന്നു ആളുകള്‍. വിരാജ് ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.