Latest News

മൊബൈൽ കണക്ഷന് ഇനി ആധാർ വേണ്ട

ന്യൂഡൽഹി: മൊബൈൽ ഫോൺ കൺക്ഷൻ എടുക്കുന്നതിന് ഇനി ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു.[www.malabarflash.com]

ആധാർ ഇല്ലാത്തതിനാൽ സിം കാർഡ് ലഭിക്കുന്നില്ലെന്ന പരാതികൾ ഉയർന്നതിനേത്തുടർന്ന് വിഷയത്തിൽ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു.

മൊബൈൽ കണക്ഷൻ എടുക്കുന്നതിന് ആധാറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.