കോട്ടയം: ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയത്തെ വസതിയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.[www.malabarflash.com]
മുന്നൂറോളം നോവലുകൾ പുഷ്പനാഥ് എഴുതിയിട്ടുണ്ട്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്ടീവ് മാർക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുഷ്പനാഥ് മിക്ക കൃതികളും രചിച്ചിരുന്നത്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.
ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെടുകയും ചെയ്തു. മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്‍റെ മകന്‍ സലീം പുഷ്പനാഥ് മരിച്ചത്.

No comments:
Post a Comment