കാഞ്ഞങ്ങാട്: രണ്ടിടങ്ങളിലായുണ്ടായ ബൈക്കപടങ്ങളില്‍ രണ്ടുപേര്‍ മരണപ്പെട്ടു.[www.malabarflash.com]
മാലോം പാടിയില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക് മൈല്‍കുറ്റിയില്‍ ഇടിച്ച് തെറിച്ച് വീണ് മാലോത്തെ രക്ഷകന്‍ ആംബുലന്‍സ് ഡ്രൈവര്‍ സനു ജോസ(25)ഫും, നീലേശ്വരം ചെറപ്പുറത്ത് പ്രഭാത സവാരിക്കിടയില്‍ നിയന്ത്രണം വിട്ട ബൈക്കിടിച്ച് തയ്യല്‍ തൊഴിലാളി ചെറപ്പുറം കണിയാച്ചേരിയിലെ എം കുഞ്ഞികൃഷ്ണ(65)നുമാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് പാടിയിലെ ഇടശ്ശേരി വീട്ടില്‍ ലാലച്ചന്‍-ത്രേസിയാമ്മ ദമ്പതികളുടെ മകന്‍ സനു ജോസഫ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മൈക്കുറ്റിയിലിടിച്ച് മറിഞ്ഞത്.
അപകടം കണ്ട പരിസരവാസികള്‍ സനുവിനെ ഉടന്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: മനു ജോസഫ് (ഓട്ടോഡ്രൈവര്‍), സോണിയ (കോഴിക്കോട്).
രണ്ടു ദിവസം മുമ്പ് പ്രഭാതസവാരിക്കിടയില്‍ ചെറപ്പുറം പാലത്തിനടുത്തുവെച്ചാണ് കുഞ്ഞികൃഷ്ണനെ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അതീവ ഗുരുതരനിലയിലായിരുന്ന കുഞ്ഞികൃഷ്ണനെ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സക്കിടയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. ഭാര്യ: വസന്ത. മക്കള്‍: വിക്രം കൃഷ്ണന്‍ (വെറ്റിനറി ഡോക്ടര്‍ രാജപുരം), വിശ്വം കൃഷ്ണന്‍ (നഴ്‌സ്, ഗവ. ഹോമിയോ ആശുപത്രി നീലേശ്വരം), വൈശാലി (വിദ്യാര്‍ത്ഥിനി സിമറ്റ് നഴ്‌സിംഗ് കോളേജ് പെരിയ). മരുമകള്‍: രമ്യ പള്ളിക്കര.
No comments:
Post a Comment