അമരാവതി: മാതാവിന് അസുഖമാണെന്നതിന്റെ പേരിൽ കൗമാരക്കാരനെ യുവതിക്കു വിവാഹം ചെയ്തു നൽകി. ആന്ധ്രാ പ്രദേശിലാണ് സംഭവം. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.[www.malabarflash.com]
ഏപ്രിൽ 27-നാണ് വിവാദ വിവാഹം നടന്നത്. കൗമാരക്കാരന്റെ മാതാവ് അസുഖബാധിതയായി കിടപ്പിലായിരുന്നു. പിതാവ് മദ്യപാനിയായതിനാൽ തന്റെ കാലത്തിനുശേഷം കുട്ടിയുടെ ഭാവി സംബന്ധിച്ച് മാതാവ് ആശങ്കപ്പെട്ടു. ഇതേതുടർന്ന്, തന്റെ മരണശേഷവും കുട്ടിയുടെ കാര്യങ്ങൾ നോക്കുന്നതിനായി ഒരു പെണ്‍കുട്ടിയെ കണ്ടെത്താൻ ഇവർ ബന്ധുക്കളോട് ആവശ്യപ്പെട്ടു.
ഇങ്ങനെ കണ്ടെത്തിയ യുവതിയെയാണ് കൗമാരക്കാരനു വിവാഹം ചെയ്തു നൽകിയത്. യുവതിക്ക് 24 വയസ് പ്രായമുണ്ട്.
വിവാഹ ചിത്രങ്ങൾ പുറത്തായതോടെ കൗമാരക്കാരന്റെയും യുവതിയുടെയും കുടുംബങ്ങൾ ഒളിവിൽ പോയി. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്.
No comments:
Post a Comment