Latest News

ജിഎസ്ടി നിരക്ക് കുറച്ചു; വിപണിയില്‍ വൈദ്യുത കാറുകള്‍ക്ക് വില കുറയും

ഇന്ത്യയില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ചിന്തിച്ചുതുടങ്ങി. വൈദ്യുത വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തു കീഴടക്കുന്ന ചിത്രം വിദൂരമല്ല. വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും ശക്തമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി വൈദ്യുത ബാറ്ററികളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു.[www.malabarflash.com]

വൈദ്യുത വാഹനങ്ങളെ സംബന്ധിച്ചു ബാറ്ററിയാണ് ഏറ്റവും ചിലവേറിയ ഘടകം. സര്‍ക്കാരിന്റെ പുതിയ നടപടി വൈദ്യുത വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മഹീന്ദ്രയും ടാറ്റയും മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത വാഹനങ്ങളെ അണിനിരത്തുന്നത്.

ബാറ്ററികള്‍ക്ക് വില കുറയുന്നതോട് കൂടി വൈദ്യുത കാറുകളുടെ ഉത്പാദന ചെലവു കുറയും. വൈദ്യുത കാറുകള്‍ക്ക് വേണ്ടിയുള്ള ബാറ്ററിയുടെ ഉത്പാദനം നിലവില്‍ ഇന്ത്യയിലില്ല; അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ബാറ്ററി ഇറക്കുമതി.

ബാറ്ററിക്ക് പുറമെ വൈദ്യുത വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണ ഇറക്കുമതി മോഡലുകള്‍ക്ക് ഈ ആനുകൂല്യം ഉണ്ടാകില്ലെന്നാണ് വിവരം. 

കഴിഞ്ഞ ദിവസമാണ് വൈദ്യുത വാഹനങ്ങള്‍ക്ക് ഹരിത നമ്പര്‍ പ്ലേറ്റു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനി മുതല്‍ പച്ച പ്രതലത്തില്‍ വെള്ള അക്ഷരങ്ങളാടു കൂടിയതാകും സ്വകാര്യ വൈദ്യുത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.