തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. സ്ത്രീകളടക്കം 11 പേർ കൊല്ലപ്പെട്ടതായി ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ ഓഫീസ് സ്ഥിരീകരിച്ചു.[www.malabarflash.com]
വെടിവയ്പിൽ ഇരുപതിനടുത്ത് പ്രതിഷേധക്കാർക്കു പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വേദാന്ത സ്റ്റെർലൈറ്റ് കോപ്പർ നിർമാണ യൂണിറ്റിനെതിരായ സമരമാണ് അക്രമ സംഭവങ്ങളിലും വെടിവയ്പിലും കലാശിച്ചത്. പ്ലാന്റിനെതിരേ ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടന്നുവരികയായിരുന്നു. പ്ലാന്റിന്റെ പ്രവർത്തനത്തിനെതിരേ പ്രതിഷേധക്കാർ തൂത്തുക്കുടി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചോടെയാണ് ചൊവ്വാഴ്ചത്തെ സംഘർഷത്തിനു തുടക്കം.
മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ പോലീസിനും വാഹനങ്ങൾക്കും നേരെ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കളക്ടറേറ്റ് വളപ്പിൽ കടന്നതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു.

കളക്ടറേറ്റ് വളപ്പിൽ കിടന്ന വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ സമീപ ജില്ലകളിൽ നിന്നും കൂടുതൽ പോലീസ് സംഘത്തെ തൂത്തുക്കുടിയിലേക്ക് വിളിപ്പിച്ചു. രണ്ടായിരത്തോളം അധികം പോലീസുകാരെയാണ് തൂത്തുക്കുടിയിൽ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
പ്രദേശത്ത് വ്യാപകമായി മലനീകരണം വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ പ്ലാന്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരമുഖത്തിറങ്ങിയത്. പ്ലാന്റ് പ്രവർത്തിക്കുന്നത് മൂലം കിണറുകളിലെ വെള്ളം മലിനമാകുന്നുവെന്നും ആളുകൾക്ക് അലർജി പോലുള്ള രോഗം പിടിപെട്ടുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

No comments:
Post a Comment