കാഞ്ഞങ്ങാട്: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ ഭാര്യ അഞ്ചുലക്ഷം രൂപയും പന്ത്രണ്ട്പവന്‍ സ്വര്‍ണ്ണവും എടുത്ത് സ്ഥലംവിട്ടു.ഹോസ്ദുര്‍ഗ് ടിബി റോഡ് ജംഗ്ഷന്റെ കിഴക്ക് ഭാഗത്ത് തമ്പുരാട്ടി ഫൈനാന്‍സ് എന്ന സ്ഥാപനം നടത്തുന്ന കാഞ്ഞങ്ങാട് ആവിക്കര എന്‍.കെ.ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്തോഷ് കുമാറിന്റെ ഭാര്യ യോഗിതയാണ് (34) കഴിഞ്ഞ ദിവസം സ്വര്‍ണ്ണവും പണവുമായി മുങ്ങിയത്.[www.malabarflash.com]
സന്തോഷ് എല്ലാ ദിവസവും രാവിലെ ധനഇടപാട് സ്ഥാപനത്തിലേക്ക് പോകും. കഴിഞ്ഞ ദിവസം ഉച്ചസമയത്ത് കാഞ്ഞങ്ങാട് ടൗണില്‍ ഡോക്ടറെ കാണാന്‍ പോകുകയാണെന്ന് യോഗിത സന്തോഷിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. മകള്‍ വൈഷ്ണവിയെ അമ്മയോടൊപ്പം നിര്‍ത്തിയാണ് യുവതി പുറത്തേക്ക് പോയത്.
വൈകുന്നേരമായിട്ടും യോഗിത തിരിച്ചെത്തിയില്ലെന്ന് മകളും മാതാവും സന്തോഷിനെ അറിയിച്ചു. സന്തോഷ് ഉടന്‍ മൊബൈലില്‍ വിളിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. മംഗലാപുരം കങ്കനാടിയിലാണ് യോഗിതയുടെ സ്വന്തം വീട്. വീട്ടില്‍ വിളിച്ചുവെങ്കിലും അവിടെ എത്തിയില്ല എന്ന മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് സന്തോഷ്‌കുമാര്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. യോഗിത തിങ്കളാഴ്ച ഗുജറാത്തില്‍ എത്തിയതായി തെളിഞ്ഞിട്ടുണ്ട്. മംഗലാപുരത്തുനിന്നും വിമാനമാര്‍ഗ്ഗമാണ് ഗുജറാത്തിലേക്ക് പോയതെന്ന് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒപ്പമുള്ളത് ആരാണെന്ന് സന്തോഷ്‌കുമാറിന് യാതൊരു സൂചനയുമില്ല.
No comments:
Post a Comment