അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ബിസിനസുകാരൻ ഭാര്യയേയും പെൺമക്കളെയും വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ ജഡ്ജസ് ബംഗ്ലാവ് റോഡിൽ രത്നം ടവറിലായിരുന്നു സംഭവം.[www.malabarflash.com]
നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന ധർമേഷ് ഷാ എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.
ഷായ്ക്കു 15 കോടി രൂപയുടെ കടമുണ്ടായിരുന്നു. എംബിഎ പഠിക്കാൻ ഓസ്ട്രേലിയക്കു പോകണമെന്ന് മകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഷാ ഭാര്യയും മക്കളുമായി തിങ്കളാഴ്ച രാത്രിയിൽ വഴക്കുണ്ടാക്കിയിരുന്നു. വാഗ്വാദത്തിനൊടുവിൽ ഷാ ഭാര്യയ്ക്കും മക്കൾക്കും നേരെ നിറയൊഴിക്കുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ഷാ തന്റെ സഹോദരനെ വിവരം അറിയിച്ചു. സ്വയം നിറയൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഷായെ സഹോദരൻ സംഭവസ്ഥലത്തെത്തി രക്ഷിച്ചു.
No comments:
Post a Comment