മാനന്തവാടി: ലഹരികടത്ത് സംഘത്തലവനെ11,500 മയക്കു ഗുളികകളുമായി കാട്ടിക്കുളത്ത് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് മീഞ്ചന്ത സ്വദേശി ദീപക് ഡി. രാജയാണ് അറസ്റ്റിലായത്.[www.malabarflash.com]
തിങ്കളാഴ്ച ഉച്ചയോടെ എക്സൈസിന്റെ വാഹനപരിശോധനയിൽ എക്സൈസ് സിഐ ടി. അനിൽകുമാർ, സുനിൽ കുമാർ, എസ്ഐ എം. കൃഷ്ണൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷാജി, സനൂപ്, സജീവ് എന്നിവരാണ് കർണാടക ആർടിസിയുടെ ബംഗളൂരു-കോഴിക്കോട് ബസിൽനിന്നു ദീപക്കിനെ പിടികൂടിയത്. രണ്ട് ബാഗുകളിലായി ബർത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ.
കോളജ്, സ്കൂൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് ദീപക്. ഒരു വർഷത്തോളമായി ഇയാളെ എക്സൈസ് നീരീക്ഷിച്ചുവരികയായിരുന്നു.
കോളജ്, സ്കൂൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് ദീപക്. ഒരു വർഷത്തോളമായി ഇയാളെ എക്സൈസ് നീരീക്ഷിച്ചുവരികയായിരുന്നു.
No comments:
Post a Comment