കാഞ്ഞങ്ങാട്: മഡിയന്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ ഒളിക്യാമറ വെച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി.[www.malabarflash.com]
കാസര്‍കോട് ചെട്ടുംകുഴിയിലെ ഇബ്രാഹിമിന്റെ മകന്‍ നൂര്‍മുഹമ്മദ് (37) ആണ് കോഴിക്കോട് കസബ പോലീസിന്റെ പിടിയിലായത്. മഡിയനിലെ എടിഎം കൗണ്ടറില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിന്റെ സമാന രീതിയില്‍ കസബയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിലാണ് നൂറുദ്ദീന്‍ അറസ്റ്റിലായത്.
017 ജൂലായ് 23ന് എടിഎം കൗണ്ടറില്‍ സി സി ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പെരുമ്പാവൂര്‍ മതിലകത്ത് സ്വദേശി ശ്രീധരന്റെ മകന്‍ എബി (26)യെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുഖംമൂടിയും ഹെല്‍മറ്റും ധരിച്ച് ധരിച്ചെത്തിയ എബി മഡിയന്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കൗണ്ടറിന് സമീപം സംശയാസ്പദമായി നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ നിരീക്ഷിക്കുകയായിരുന്നു.
ഇതിനിടയില്‍ കൗണ്ടറില്‍ കയറിയ ഇയാള്‍ കൗണ്ടറിനകത്ത് സംശയാസ്പദമായി എന്തോ ചെയ്യുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇയാള്‍ പരസ്പര വിരുദ്ധമായി മറുപടിയാണ് നല്‍കിയപ്പോള്‍ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എടിഎം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് മനസിലായത്. കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് അതിലൂടെ പണമെടുക്കാന്‍ വരുന്നവരുടെ പിന്‍കോഡ് ശേഖരിച്ച് പണം തട്ടിയെടുക്കുകയായിരുന്നു എബിയുടെ ലക്ഷ്യം.
എബിയെ ചോദ്യം ചെയ്തപ്പോള്‍ ഉദുമ കളനാട് സ്വദേശി അജ്മ(24)ലും നൂറുദ്ദീനും കേസില്‍ കൂട്ടുപ്രതികളാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ അജ്മലിനെ പിന്നീട് ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്തുവെങ്കിലും നൂര്‍മുഹമ്മദ് രക്ഷപ്പെടുകയായിരുന്നു.
മഡിയനിലെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഹൊസ്ദുര്‍ഗ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
മഡിയനിലെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഹൊസ്ദുര്‍ഗ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
No comments:
Post a Comment